Blog Post No: 184 -
ഞാന്‍ പറഞ്ഞുവന്നത്, എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ എന്റെ എഴുത്തിനെ ദുര്‍വ്യാഖ്യാനം ചെയ്ത ആ മലയാളി സുഹൃത്തിന്റെ അതിബുദ്ധിയെക്കുറിച്ചാണ്. ഞാൻ ചിന്തിച്ചിട്ടുണ്ട് - എന്തുകൊണ്ടാണ് നമ്മുടെ സുഹൃത്തുക്കൾ
ഇങ്ങനെ പെരുമാറുന്നത്. അതുകൊണ്ട് എന്താ അവര്ക്കുള്ള നേട്ടം?
അപകീര്‍ത്തി
(അനുഭവം)
''തീ ഇല്ലാതെ പുക ഉണ്ടാകുമോ?'' പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഏറെക്കുറെ ശരിയായിരിക്കാം. എന്നാൽ,
മനസ്സാ, വാചാ അറിയാത്ത ചില കാര്യങ്ങൾ ചിലരിൽ ചുമത്തി
ചിലർ സായൂജ്യമടയുന്നത് കാണാം. അവർക്ക് അവരുടെതായ വ്യാഖ്യാനങ്ങളും ഉണ്ടാകും!
വളരെക്കാലമായി ഒരു
മറുനാടന്‍ മലയാളിയായ ഞാന്‍ അനുഭവങ്ങളില്‍നിന്നു - മലയാളികളുമായ ഇടപഴകലില്‍ നിന്ന് അറിയുന്നു,
നമ്മുടെ ആളുകളെക്കൂടി (മലയാളികളെ) സൂക്ഷിക്കണം. എപ്പോഴാണ്, എവിടെനിന്നാണ് പാര വരിക എന്ന്
പറയുകവയ്യ.
പലപ്പോഴായി എഴുതിയ ഇരുനൂറിലധികം കത്തുകള്‍, കൊച്ചു ലേഖനങ്ങള്‍ ബഹറിനില്‍ നിന്ന് ഇറങ്ങുന്ന ആദ്യത്തെ ഇംഗ്ലീഷ് പത്രം, 'ഗള്‍ഫ് ഡെയിലി ന്യൂസ്' എന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരുവിധം എല്ലാ രചനകള്‍ക്കും നല്ല അഭിപ്രായങ്ങള്‍ വായനക്കാരില്‍ നിന്നും കിട്ടി. അപ്പോള്‍ അതാ, മലയാളിയായ ഒരു സുഹൃത്ത് എന്റെ ഒരു എഴുത്തിനെ വികലമായി വ്യാഖ്യാനിച്ചു കമന്റ്സ് ഇട്ടിരിക്കുന്നു. ജന്മനാല്‍ ''തൊലിക്കട്ടി'' അല്പം കുറവായ എനിക്ക് അത് വായിച്ചപ്പോൾ വിഷമമായി. പൊതുജനം പലവിധം തന്നെ. അഭിപ്രായം ആകാം, അഭിപ്രായ വ്യത്യാസം ആകാം, ക്രിയാത്മകമായ
വിമര്ശനം ആകാം - എന്നാൽ ഇതൊന്നും അല്ല എങ്കിലോ? അതും, എഴുതുന്നതിൽ
ഒരു സാമാന്യമര്യാദപോലും പാലിക്കാതെ. ഇതിനു ഒരു മറുപടി എങ്ങനെ കൊടുക്കണം എന്നാലോചിച്ചുകൊണ്ടിരിക്കേ, രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍, ആ അഭിപ്രായത്തിനു ഒരു എതിര്‍ അഭിപ്രായം ഒരാള്‍ ഇട്ടു. പേരുകൊണ്ട് ശ്രീലങ്കക്കാരി എന്ന്
തോന്നിക്കുന്ന ഒരു സ്ത്രീ, ഡോക്റ്ററുടെ വാക്കുകള്‍ വളച്ചൊടിച്ചു അഭിപ്രായം ഇട്ടത്
ശരിയായില്ല എന്നും, അത് ഗള്‍ഫ് ഡെയിലി ന്യൂസ് തന്നെ പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്നും, ഈ കോളം
വഴി ഡോക്റ്ററെ തന്നെപോലുള്ള വായനക്കാര്‍ക്ക് നന്നായി അറിയാം എന്നും അവര്‍ എഴുതി. മാത്രമല്ല, ഡോക്റ്ററുടെ ഒരു ലേഖനം തന്റെ ജീവിതത്തില്‍ തന്നെ ഒരു വഴിത്തിരിവ്
ആയിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എനിക്കവരെ
അറിയില്ല(എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
അപ്പോൾ? നമ്മുടെ ആൾക്കാർ അല്ലാത്തവർ പോലും എന്നെ, എന്റെ എഴുത്തിനെ മനസ്സിലാക്കുന്നു
എന്ന സന്തോഷം തന്നെ.) ഈ വായനക്കാരി പറഞ്ഞ ലേഖനം, പില്‍ക്കാലത്ത് രണ്ടുപ്രാവശ്യം മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ (ഗവര്‍മെന്റ് ഓഫ് ഇന്ത്യ) ഒഫീഷ്യല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. അത് രണ്ടു പ്രാവശ്യവും എനിക്ക് honorarium നേടിത്തത്തരികയും
ചെയ്തു!
മുകളിൽ എഴുതിയത് അല്പം പഴയ കാര്യം. പിന്നീട് ഇ-മെയിലും ഫേസ്ബുക്കും ഒക്കെ പ്രചാരത്തിൽ ആയപ്പോൾ
മനസ്സിലായി (അനുഭവം കുറവെങ്കിലും) ഇവരുടെ കാലവും വന്നിരിക്കുന്നു. ഇവർ പലപ്പോഴും വേണ്ടിവന്നാൽ
ഫെയ്ക്ക് ഐഡികളിൽ യഥേഷ്ടം വിലസുന്നു....
ചുമ്മാ ചിലയ്ക്കുകയാണെങ്കില്‍ അവഗണിക്കുക ഡോക്ടറെ.
മറുപടിഇല്ലാതാക്കൂഅതല്ല ആ വ്യക്തിയ്ക്ക് എഴുതിയതിന്‍റെ പൊരുള്‍ പിടികിട്ടിയിട്ടില്ലെങ്കിലോ ? മറുപടി കൊടുക്കാം.വീണ്ടും തുടര്‍ന്നാല്‍ സുഖക്കേട് മനസ്സിലാക്കാം.......അപ്പോള്‍ മൌനം തന്നെ വിദ്വാനുഭൂഷണം.
ആശംസകള്‍ ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂകായ്ക്കാത്ത മരത്തില്‍ ആരെങ്കിലും കല്ലേരിയുമോ ഡോക്ടര്‍ ....
മറുപടിഇല്ലാതാക്കൂAthu shariyaanu. :)
ഇല്ലാതാക്കൂഅപരൻ പറയുന്ന കീർത്തി
മറുപടിഇല്ലാതാക്കൂകേട്ടില്ലാന്ന് നടിച്ചാൽ മതി..
Thanks.
ഇല്ലാതാക്കൂഗള്ഫ് ഡെയിലി ന്യൂസ് ഇപ്പോഴും അങ്ങനെയാണ്. എതിര്‍ത്തും അനുകൂലിച്ചുമുള്‍ല അഭിപ്രായങ്ങള്‍ ഇടും. ചിലപ്പോള്‍ വായിക്കുമ്പോള്‍ നമ്മുടെ ഫേസ് ബുക്കിലെ ചില വാഗ്വാദചര്‍ച്ചകള്‍ പോലെ തന്നെ തോന്നും
മറുപടിഇല്ലാതാക്കൂആദ്യം കയ്ച്ചെങ്കിലും പിന്നെ നന്നായിത്തന്നെ മധുരിച്ചു. അല്ലേ?
മറുപടിഇല്ലാതാക്കൂZindgi ek safar hai suhaanaa..
Yahaan kal kya ho kisne jaanaa..?! :)
അനുഭവക്കുറിപ്പ് നന്നായി.
ശുഭാശംസകൾ....