2014, മാർച്ച് 31, തിങ്കളാഴ്‌ച

മതവും രാഷ്ട്രീയവും


Blog Post No: 188 -


മതവും രാഷ്ട്രീയവും

(ചിന്തകൾ)


ആ മനുഷ്യൻ എല്ലാ മതപണ്ഡിതന്മാരുടെയും  പ്രഭാഷണം പലപ്പോഴായി ശ്രവിച്ചു.  എല്ലാ മതപുസ്തകങ്ങളും പലപ്പോഴായി വായിച്ചു;

എല്ലാ രാഷ്ട്രീയനേതാക്കാന്മാരുടെയും  പ്രസംഗം പലപ്പോഴായി ശ്രവിച്ചു.  എല്ലാ രാഷ്ട്രീയപ്പാര്ട്ടികളുടെയും സദുദ്ദേശങ്ങൾ അടങ്ങുന്ന ലേഖകൾ, പുസ്തകങ്ങൾ വായിച്ചു.

എല്ലാം എല്ലാം നല്ല കാര്യങ്ങൾതന്നെ.  നല്ലതല്ലാത്തതൊന്നുമില്ല!  എല്ലാം മനുഷ്യനന്മക്കു മാത്രം മുൻ‌തൂക്കം കൊടുക്കുന്നു!

അപ്പോൾ, എവിടെയാണ് നല്ലത് അല്ലാത്തവഒരാള് മറ്റൊരാളെ എതിർക്കുമ്പോൾ, വെറുക്കുമ്പോൾ.... എല്ലാം പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു.  അത് നേരിന്റെ വഴിയല്ല.  സ്നേഹത്തിന്റെ വഴിയല്ല.  പ്രകൃതിദത്തമായ സത്യത്തിലേക്കോ, ദൈവത്തിലേക്കോ ഉള്ള വഴിയല്ല.

വാസ്തവത്തിൽ - നേരിലേക്ക് വഴിയില്ല, സ്നേഹത്തിലേക്കു വഴിയില്ല, സത്യത്തിലേക്ക് വഴിയില്ല, ദൈവത്തിലേക്ക് വഴിയില്ല - എന്നാൽ.....   എല്ലാം തങ്ങളിൽതന്നെ ഉണ്ട് എന്ന അറിവില്ലായ്മ അല്ലെങ്കിൽ അറിവുണ്ടെങ്കിലും അതിനനുസരിച്ച് മുന്നോട്ടുപോകാത്ത മനസ്സ് വഴികൾ തേടുന്നു!  തേടിക്കൊണ്ടേയിരിക്കുന്നു, വൃഥാവിൽ.

മേമ്പൊടി:  മതം എന്നതിന് അഭിപ്രായം എന്നൊരർത്ഥമുണ്ട്.  അതേ അര്ത്ഥം മാത്രം മതത്തിനും രാഷ്ട്രീയത്തിനും കൊടുക്കാൻ സാധിച്ചെങ്കിൽ..... ഇഷ്ടക്കേട്, വെറുപ്പ്‌ മുതലായവയായി മാറാതിരുന്നെങ്കിൽ.... എങ്കിൽ മാത്രം നല്ലത് ഭവിക്കുന്നുദൈവാധീനം സുനിശ്ചിതം.

11 അഭിപ്രായങ്ങൾ:

  1. എല്ലാം എല്ലാം നല്ല കാര്യങ്ങൾതന്നെ. നല്ലതല്ലാത്തതൊന്നുമില്ല! എല്ലാം മനുഷ്യനന്മക്കു മാത്രം മുൻ‌തൂക്കം കൊടുക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് മുന്‍തൂക്കം കൊടുക്കുന്നു.
    പിന്നെ എവിടെയാണ് പിഴവുപറ്റുന്നത്?
    ആശംസകള്‍ ഡോക്ടര്‍.

    മറുപടിഇല്ലാതാക്കൂ
  3. മതവും, രാഷ്ട്രീയവും മനുഷ്യനന്മയ്ക്ക് മുൻതൂക്കം നൽകുന്നു. ഇവ രണ്ടിന്റേയും അനുയായികളിൽ ഭൂരിപക്ഷവും, സ്വാർത്ഥതാല്പര്യ പൂർത്തീകരണത്തിനു വേണ്ടി,ഇവ രണ്ടും ദുരുപയോഗം ചെയ്യുന്നതിനു മുൻതൂക്കം നൽകുന്നിടത്താണു പ്രശ്നങ്ങളുടെ തുടക്കമെന്നു തോന്നുന്നു.


    നല്ല ചിന്തകൾ.



    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. നല്ലതെല്ലാം കൂടി ചേരുമ്പോള്‍ ചീത്തയാകുമോ?

    മറുപടിഇല്ലാതാക്കൂ
  5. അറിയില്ല... അറിയാന്‍ കഴിവതും പരിശ്രമിക്കുന്നു..

    മറുപടിഇല്ലാതാക്കൂ

.