2014, മാർച്ച് 25, ചൊവ്വാഴ്ച

മാധ്യമവൃത്താന്തം


Blog Post No: 186 -


മാധ്യമവൃത്താന്തം

(കവിത)

മാധ്യമത്തിലെ വൃത്താന്തങ്ങൾ
അറിയണ,മറിവു നേടണം.
എന്തെല്ലാം വൃത്താന്തങ്ങൾ
ഈ പ്രപഞ്ചത്തിലാകമാനം!
അറിവില്ലാത്തത്‌ ലജ്ജാവഹ-
മായതിനാലറിവു നേടണം.  
ഗവർണ്ണറാരെന്ന ചോദ്യത്തിന്
സെലിബ്രിറ്റി കൈമലര്ത്തുന്നു!
പുസ്തകപ്പുഴുക്കളാം വിദ്യാര്ത്ഥികൾ
ഒട്ടനവധി ’’വിയ്യയ്പി’’കൾ
ഇതൊന്നുമറിയുന്നില്ലയെന്നു സത്യം!
വേണ്ടതും വേണ്ടാത്തതും
സകലതുമുണ്ടീ പാരിലാകെ!
നല്ലത് സ്വീകരിക്കാനു-
മല്ലാത്തതു തിരസ്കരിക്കാനു-
മുള്ളോരു മനസ്സാണ് വേണ്ടതും.
മാധ്യമങ്ങൾക്കൊക്കെത്തന്നെ
രാഷ്ട്രീയത്തിന്റെ തനിനിറം!
ജാതി-മതങ്ങൾ, രാഷ്ട്രീയ-
മിതൊക്കെ ലോകരെ ഭരിക്കുന്നു!
''രാഷ്ട്രീയ''മേതു തുറകളിലും
വായനയിലുമെഴുത്തിലുമൊക്കെ കാണാം!
വായനാ-ദൃശ്യ മാധ്യമ
വൃത്താന്തങ്ങളെല്ലാംതന്നെ
വൃത്താന്തങ്ങളല്ലാതാവുമോ
നല്ലവയൊക്കെ നമുക്കെടുക്കാം
അല്ലാത്തതോ, ചവറ്റുകുട്ടയിൽ!


12 അഭിപ്രായങ്ങൾ:

 1. നല്ലതിനെയല്ലാം ഉള്‍ക്കൊള്ളുകയും
  അപ്രിയമായതിനെ അപ്പാടെ അവഗണിക്കുകയും ചെയ്യുക.
  നല്ല ചിന്ത ഡോക്ടര്‍(വൃത്താന്തമാക്കണം)
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നല്ലവയൊക്കെ നമുക്കെടുക്കാം
  അല്ലാത്തതോ, ചവറ്റുകുട്ടയിൽ!
  ..ഈ വരികള്‍ എല്ലാവരും ഇപ്പോഴും ഓര്‍ത്തെങ്കില്‍

  മറുപടിഇല്ലാതാക്കൂ
 3. 'മാധ്യമധർമ്മം'

  മാധ്യമങ്ങൾ അതെന്നേ ചവറ്റുകൊട്ടയിലെറിഞ്ഞു.അതിനാൽ, വാർത്തകളെ, മാധ്യമശ്രദ്ധാലുക്കൾ, അവരവരുടെ മനോധർമ്മത്തിനനുസരിച്ച് മനസ്സിലാക്കിക്കോ എന്ന മട്ടാ ഇപ്പൊ. സ്വാമി ശരണം..!!


  കവിത നന്നായി.ഇഷ്ടം.


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 4. അറിവധികമായാലും ദുഃഖം തന്നെ

  മറുപടിഇല്ലാതാക്കൂ
 5. ജാതി-മതങ്ങൾ, രാഷ്ട്രീയ-
  മിതൊക്കെ ലോകരെ ഭരിക്കുന്നു!
  ''രാഷ്ട്രീയ''മേതു തുറകളിലും
  വായനയിലുമെഴുത്തിലുമൊക്കെ കാണാം!

  മറുപടിഇല്ലാതാക്കൂ

.