Blog No: 176 -
നമ്മുടെ ഭാഷ
(ലേഖനം)
നമ്മുടെ ഭാഷയിൽ, മറ്റു ഭാഷകളിലെന്നപോലെത്തന്നെ അംഗീകരിക്കപ്പെട്ട വാക്കുകൾ, പ്രയോഗം മുതലായവയൊക്കെയുണ്ട്.
എഴുതുന്നതിൽ പലർക്കും പല രീതിയാണ്. എഴുതുന്നത് ശരിയാണെങ്കിലും, പലർക്കും വായിക്കുന്നവര്ക്ക് താല്പ്പര്യമുണ്ടാക്കത്തക്ക വിധത്തിൽ
എഴുതാൻ സാധിക്കും. പലർക്കും അത് സാധിക്കില്ല.
എന്നാൽ അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
പഴഞ്ചൊല്ലുകൾ - അതേപടി ഉപയോഗിക്കേണ്ടതാണ്.
പത്രങ്ങളും, ആനുകാലികപ്രസിദ്ധീകരണങ്ങളും, ദൃശ്യമാധ്യമങ്ങളുമൊക്കെ ഇവയെ പലപ്പോഴും ശരിയായ രീതിയിൽ അല്ലാതെയും,
വളച്ചൊടിച്ചും പ്രയോഗിക്കുന്നത് കാണുമ്പോൾ വിഷമം
തോന്നാറുണ്ട്. നമുക്ക് ഭാഷയ്ക്ക് ഒരു
'മുതല്ക്കൂട്ടു'' നൽകാനായില്ലെങ്കിലും ഉള്ള ''മുതൽ'' നശിപ്പിക്കരുതല്ലോ.
ഒരുപക്ഷെ, ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ
നിലവാരം കുറഞ്ഞതോ, അലസതയോ അഥവാ ഓർമ്മിച്ചുവെച്ച്
ശരിയായി പ്രയോഗിക്കാൻ മിനക്കെടാതിരിക്കുന്നതോ ഒക്കെ ഇതിനു കാരണങ്ങൾ ആണ്. സംശയമുള്ളവ സംശയം തീര്ത്തശേഷം ആയാൽ പോരെ? പിന്നെ, അറിയാത്തത് അല്ലെങ്കിൽ തെറ്റിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ പലര്ക്കും തുറന്ന
മനസ്സോടെ സമ്മതിക്കാനും വിഷമം കാണുന്നു.
നമ്മുടെ പൂർവ്വികർ, ഭാഷയിലെ എഴുത്തുകാർ, കവികൾ എന്നിവരുടെ രചനകളിൽനിന്ന് ഒരു ഭാഗം എടുത്ത് എഴുതുമ്പോൾ
അത് ശരിയായി എഴുതിയില്ലെങ്കിൽ അവരോടും, ഭാഷയോടും ചെയ്യുന്ന കടുത്ത അനീതിയാകും.
’’മലകളിളകിലും മഹാജനാനാം മനമിളകാ’’ എന്ന കവിവാക്യം അതേപോലെ എഴുതിയില്ല എങ്കിൽ കവിയോടും ഭാഷയോടും
ചെയ്യുന്ന ദ്രോഹം തന്നെയാണ്.
''കാക്ക കുളിച്ചാൽ കൊക്കാകാ '' എന്ന പഴമൊഴി അങ്ങനെതന്നെ
എഴുതണം. മനമിളകാ എന്ന് പറഞ്ഞാൽ മനസ്സ് ഇളകുകയില്ല; കൊക്കാകാ എന്നാൽ കൊക്ക് (കൊറ്റി) ആകില്ല. എന്നാൽ, ഒരാൾ എന്നോട് പറഞ്ഞു
- കൊക്കാകില്ല എന്നാണു വേണ്ടത്; എന്താണീ കൊക്കാകാ (പരിഹസിച്ചുകൊണ്ട്, സ്വയം ശരിയും, ഞാൻ എഴുതിയത് തെറ്റും
എന്ന് സമരത്ഥിച്ചുകൊണ്ട്) എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയാനാണ്?
ഇങ്ങനെ വേറെയും പല വസ്തുതകളും ഉണ്ട്. എന്നാൽ, ഞാൻ ഉദ്ദേശിച്ചത് മാന്യവായനക്കാർ
അതിന്റേതായ ശരിയായ രീതിയിൽത്തന്നെ എടുക്കുമെന്ന വിശ്വാസത്തിൽ ഈ കൊച്ചു ലേഖനം അവസാനിപ്പിക്കട്ടെ.
അതെ, ഉപകാരം ചെയ്തില്ലെങ്കിലും, ഉപദ്രവിക്കരുതല്ലോ - ഭാഷയെ പരിക്കേൽപ്പിക്കരുത്, കൊല്ലരുത്!
പഴഞ്ചൊല്ലുകൾ അതേപടി പ്രയോഗിക്കണം. എങ്കിലേ അവയുടെ തനിമ നിലനിൽക്കൂ.
മറുപടിഇല്ലാതാക്കൂhttp://www.malayalanatu.com/item/956-2013-08-10-07-59-20
മറുപടിഇല്ലാതാക്കൂ‘പലതുള്ളി പെരുവെള്ളം’ എന്ന് കുട്ടിക്കാലത്ത് സഹോദരനെ പഠിപ്പിക്കാൻ ശ്രമിച്ചത് അടിയിൽ കലാശിച്ചത് ഓർത്തുപോയി. അവൻ ചോദിച്ചു, പല തുള്ളിയാൽ എങ്ങനെ പെരുവെള്ളമാവും?
മറുപടിഇല്ലാതാക്കൂha ha
ഇല്ലാതാക്കൂനമ്മുടെ ഭാഷയെ എങ്ങനെയൊക്കെ നശിപ്പിക്കാം എന്നാണ് ചില എഴുത്തുകാരും ചാനൽ അവതാരകരും ശ്രമിക്കുന്നത്. ഒരു പുതിയ ഭാഷാസംസ്കാരം സൃഷ്ടിക്കാനുള്ള ബദ്ധപ്പാടിലാണ് അവർ. ഇപ്പോൾ തന്നെ പല പുതിയ വാക്കുകളും അവർ കണ്ടുപിടിച്ചുകഴിഞ്ഞു. അടിപൊളി എന്നാൽ നല്ലത്, തല്ലിപ്പൊളി എന്നാൽ മോശം. നോക്കണേ കാടുകയറുന്ന പ്രയോഗങ്ങൾ. പണ്ടു കേൾക്കാത്ത പ്രയോഗങ്ങളാണ് ഡിസ്പാവുക, എട്ടിന്റെ പണി കൊടുക്കുക തുടങ്ങിയവ. ഒരുതരം മങ്ക്ളീഷ് ഭാഷയായി മാറി മലയാളം. ഇങ്ങനെ പോയാൽ നമ്മുടെ ഭാഷ ശ്രേഷ്ഠ്മാവുന്നതിനുപകരം കാഷ്ടമാവാനാണ് സാദ്ധ്യത.
മറുപടിഇല്ലാതാക്കൂ:) Thanks chettaa.
ഇല്ലാതാക്കൂടിവിയിലെ പരസ്യങ്ങളില്‍ വരുന്ന ഭാഷാപ്രയോഗങ്ങള്‍(വധങ്ങള്‍)
മറുപടിഇല്ലാതാക്കൂകേള്ക്കുമ്പോഴാണ് കൂടുതല്‍ കഷ്ടം തോന്നുക.
ആശംസകള്‍
:) Thanks, Chetta.
ഇല്ലാതാക്കൂവേണ്ടാത്ത ഭൂഷകൾ ചാർത്തി;
മറുപടിഇല്ലാതാക്കൂചിലരിന്നു ഭാഷയെ വിഷമത്തിലാഴ്ത്തീ..!!
കാലിക പ്രാധാന്യമുള്ള ലേഖനം.
ശുഭാശംസകൾ....
Athe. Thanks, my friend.
ഇല്ലാതാക്കൂഅതെ.. പഴഞ്ചൊല്ലില്‍ പതിരില്ല.. പ്രയോഗിച്ചു പ്രയോഗിച്ച് പതിരാക്കാതിരുന്നാല്‍ നന്ന്..
മറുപടിഇല്ലാതാക്കൂShariyaanu. Thanks, Ikka.
ഇല്ലാതാക്കൂനിന്കല് പരഞ്ഞത് ഈസ് വെരി കറക്റ്റ്. നെക്സ്റ്റ് കാന്റസ്റ്റന്റിനെ വേഡിയിലേയ്ക്ക് ഇന്‍വാായ് റ്റ് ചെയ്യാം.......
മറുപടിഇല്ലാതാക്കൂഇങ്ങനെ വേണം മലയാളം പറയാന്‍!!!!!
ho ho ho ha ha ha
ഇല്ലാതാക്കൂenikku vayyaa chirikkaan, Ajithbhaai.....
ഇതൊരു പുതിയ അറിവ് തന്നെ ആണ് ഡോക്ടര വളരെ ഉപകാരം അത് പങ്കു വച്ചതിനു
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂഅതെ ഇതൊരു പുതിയ അറിവാണെനിക്കും.. ഞാനും പറയാറുള്ളത് കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നാണ്.. നന്ദി
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂനല്ല ചിന്തകള്‍ ,, കൊള്ളാം
മറുപടിഇല്ലാതാക്കൂപഴഞ്ചൊല്ലുകള്ക്കും പ്രാദേശികമായ വകഭേദങ്ങളുണ്ട് .....
മറുപടിഇല്ലാതാക്കൂUvvu.
ഇല്ലാതാക്കൂഅതെ, ഉപകാരം ചെയ്തില്ലെങ്കിലും...
മറുപടിഇല്ലാതാക്കൂഉപദ്രവിക്കരുതല്ലോ - ഭാഷയെ പരിക്കേൽപ്പിക്കരുത്, കൊല്ലരുത്!
പുത്തൻ മാളൂട്ടിമാർക്ക് ഇനി
മറുപടിഇല്ലാതാക്കൂമാവും,പ്ലാവുമൊന്നും തിരിച്ചറിയില്ല
Athe.
ഇല്ലാതാക്കൂ