2015, ജൂലൈ 19, ഞായറാഴ്‌ച

ദിവ്യപ്രകാശം


Blog post no: 403 - 
ദിവ്യപ്രകാശം 
കഥ 

അവ്യക്തമായ കാഴ്ചകൾ.  തലയ്ക്കു ഭാരം തോന്നുന്നു. ഒരു ലഹരിക്ക് അടിമപ്പെട്ടപോലെ.... എവിടെയാണ്?  ഒരു പിടിയുമില്ലല്ലോ ദൈവമേ. വേച്ചു വേച്ചു മുന്നോട്ടു നടന്നു. 

കുറേപ്പേർ തലയിൽ തൊപ്പി വെച്ച പുരുഷന്മാർ, തട്ടമിട്ട സ്ത്രീകൾ.  അവർ വരി വരിയായി നീങ്ങുന്നു.  

ചന്ദനക്കുറിയും, ഭസ്മക്കുറിയും, സിന്ദൂരതിലകവുമിട്ടവർ oru  ലൈനിൽ. കഴുത്തിൽ കുരിശുമാല ഇട്ടവർ അതാ വേറൊരു ഭാഗത്ത് വരിവരിയായി. സർദാർമാരും സർദാരിണികളും ഒരു ഭാഗത്തുകൂടി നീങ്ങുന്നു...   അങ്ങനെ വീണ്ടും കുറെ വരികൾ...   നല്ല കാഴ്ച! 

മസ്തിഷ്ക്കം പതുക്കെ തെളിയാൻ തുടങ്ങി.  താൻ പരലോകത്താണ്!  അപ്പോൾ, ഏതു വഴിക്ക് പോകണം?  ശരി, വന്ന വഴി മറക്കുന്നില്ല, കുറി ഒന്നുമില്ലെങ്കിലും താൻ കുറി ഇട്ടവരുടെ കൂടെ കൂടിക്കളയാം. 

നടന്നു നടന്നു കൂടെയുള്ള, മുമ്പിലുള്ളവരുടെ കൂട്ടത്തിൽ ഒരു സ്ഥലത്തെത്തി.  അവിടെ..... കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം!  എല്ലാവരും നോക്കി നിൽപ്പായി.  കൂടെയുള്ളവർ കൈ കൂപ്പി.  അതെയോ, ഞാനും കൈ കൂപ്പി. 

അല്ലാ, ഇടതും വലതും തിരിഞ്ഞു നോക്കിയപ്പോൾ, മറ്റു ''വരി''ക്കാരും ഉണ്ട്. അവർ യഥാക്രമം കുരിശു വരയ്ക്കുന്നു, കൈകൾ മുകളിലേക്കുയർത്തി പ്രാര്ത്ഥിക്കുന്നു....... 

അതെ, എല്ലാവര്ക്കും ഒരേ വെളിച്ചം, ഒരേ  ദര്ശനം!  

പല വഴികളിലൂടെ വന്നു, പല രീതിയിൽ പ്രാര്ത്ഥിച്ചവർ! പക്ഷെ ഒരേ ലക്ഷ്യത്തിലെത്തി ഒരേ ദര്ശനം ഏറ്റു വാങ്ങുന്നു! 

ഇപ്പോൾ, തലക്കു ഭാരം നന്നേ കുറഞ്ഞിരിക്കുന്നു. ലഹരിയുടെ കെട്ടുപോയി! പതുക്കെ   പതുക്കെ കണ്ണുകൾ തുറന്നു.

ഓ, ഹെന്റെ ദൈവമേ!  സ്വപ്നമായിരുന്നോ?  അതോ അങ്ങനെ ചിന്തിച്ചു കിടന്നോ?  ഏതായാലും ഒരു ദിവ്യാനുഭൂതി!  അതെ, മറ്റുള്ളവരെ വിമർശിക്കാതെ, സ്വയം തിരഞ്ഞെടുക്കുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ, എത്തും, ഉറപ്പ് - ഒരേ ലക്ഷ്യസ്ഥാനത്ത്. ആ വെളിച്ചം കാണാം.  അല്ലാത്തവർ അത് കാണില്ല.  

ഒരു പുതിയ ഉണർവോടെ എഴുന്നേൽക്കാം.  ആ വെളിച്ചം കാണണം.  നിങ്ങൾ വരുന്നോ?   വരി വരിയായോ, ഒരു വരിയിലോ (അതലപ്പം അസാദ്ധ്യമാകാം) നമുക്ക് നീങ്ങാം.  

15 അഭിപ്രായങ്ങൾ:

  1. ഡോക്ടറേ!!!
    എന്ത്‌ പറ്റി????

    പേടിപ്പിയ്ക്കുവാണോ???

    മറുപടിഇല്ലാതാക്കൂ
  2. പ്രകാശം പരത്തുന്ന കഥ. കൊള്ളാം.

    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  3. മരണശേഷം എന്താ കഥ അത് ജീവിച്ചിരിക്കുമ്പോൾ അറിയില്ലല്ലോ അതല്ലേ ജീവിക്കേണ്ടി വരുന്നത്

    മറുപടിഇല്ലാതാക്കൂ
  4. ഒരേഒരു ലക്ഷ്യം...............
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.