2015, ജൂലൈ 17, വെള്ളിയാഴ്‌ച

എന്റെ വായനയിൽ നിന്ന് (14)


Blog Post no: 402 -

എന്റെ വായനയിൽ നിന്ന് (14)

(ലേഖനം)

ശനിദശ - ചെറുകാട് ഗോവിന്ദ പിഷാരടിയുടെ നോവൽ.  ഒരല്പം പോലും ബോറടിക്കാതെ വായിച്ചു തീർത്തു.  നായകനായ കക്കാട്ട് കുറുപ്പും, അച്ഛൻ നമ്പൂതിരിയും എല്ലാം മറക്കാനാവാത്ത കഥാപാത്രങ്ങളായി.  വളരെ വർഷങ്ങൾക്കു മുമ്പ് വായിച്ചതാണെങ്കിലും, പല ഭാഗങ്ങളും ഇതാ ഇപ്പോൾ വായിച്ചപോലെ തോന്നുന്നു! 

മുറ്റത്തെ ചെടികളെ പരിപാലിക്കുന്ന തിരുമേനി.  വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ, അവ ഉണർവോടെ തലയാട്ടിക്കൊണ്ട് തന്നോട് സംസാരിക്കാൻ വരുന്നതുപോലെ തോന്നുമ്പോൾ, അദ്ദേഹത്തിന്റെ ഉള്ളം കുളിർക്കും.  

പോലീസുകാരൻ നായകനോട് പറയുന്നത് - പണ്ട് ഇംഗ്ലീഷുകാർ കോണ്ഗ്രസ്സ്കാരെ തല്ലാൻ പറഞ്ഞു. ഞങ്ങൾ തല്ലി.  പിന്നീട് കോണ്ഗ്രസ്സ്കാർ നിങ്ങൾ കമ്യൂണിസ്റ്റുകാരെ അടിക്കാൻ പറഞ്ഞപ്പോൾ, ഞങ്ങൾ അനുസരിക്കുന്നു.  ഇനി നിങ്ങൾ അധികാരത്തിൽ കേറി കോണ്ഗ്രസ്സ്കാരെ അടിക്കാൻ പറഞ്ഞാൽ ഞങ്ങൾ അതും ചെയ്യും.  അത്ര തന്നെ. 

പോലീസ് കോണ്‍സ്റ്റബിൾ കുഞ്ഞമ്പു നായർ ഒരു ബീഡിക്ക് തീ കൊളുത്തി, ലോക്കപ്പിനു പുറത്ത് ഉലാത്തിക്കൊണ്ടു പാടി: 

ബാർബർ ഷാപ്പില് താടി വടി, 
റേഷൻ ഷാപ്പില് താഴ്ത്തി വടി..... 

ഒരു നല്ല നോവൽ വായിച്ചു തീർത്തതിന്റെ സംതൃപ്തി വർഷങ്ങൾ കഴിഞ്ഞിട്ടും അതുപോലെ നിലനില്ക്കുന്നു!  അതെ, ജീവിതഗന്ധിയായ കഥകൾ വായിക്കണം, മനസ്സിലാക്കണം, ഉൾക്കൊള്ളണം.  വ്യക്തിത്വത്തിനു അത് ആവശ്യമാണ്.  അഥവാ, വായിക്കാത്തവർക്ക്‌ ആ കുറവ് തീര്ച്ചയായും സംസാരത്തിലും പെരുമാറ്റത്തിലും അറിയും എന്ന് ഞാൻ പറയട്ടെ. 

10 അഭിപ്രായങ്ങൾ:

 1. നല്ല പുസ്തകങ്ങൾ നല്ല ചങ്ങാതിമാരെപ്പോലെ....

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 2. ചെറുകാടിന്റെ പേര് ഇങ്ങനെയാരുന്നു എന്ന് ഇപ്പഴല്ലേ അറിയുന്നത്. ചെറുകാട് എന്ന് മാത്രമല്ലേ സാധാരണയായി പറയാറുള്ളു

  മറുപടിഇല്ലാതാക്കൂ
 3. തീർച്ചയായും ജീവിതഗന്ധിയായ ആഖ്യാനമാണ് ചെറുകാടിന്റേത്. അദ്ദേഹത്തിന്റെ ജീവിതപ്പാത അടുത്തിടെയാണ് വായിച്ചത്. മലയാളത്തിലെ വായിച്ചിരിക്കേണ്ട ആത്മകഥകളിലൊന്നാണ് ജീവിതപ്പാത

  മറുപടിഇല്ലാതാക്കൂ
 4. 'ജീവിതപ്പാത'യിലൂടെ...........
  ഓര്‍മ്മയില്‍ വായനയുടെ വസന്തകാലം...
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.