2015, ജൂലൈ 26, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 106Blog Post No: 407 –

കുഞ്ഞുകവിതകൾ - 106


വർണ്ണങ്ങളും അവളും.     

വർണ്ണങ്ങളെല്ലാമവൾക്കിഷ്ടമാണെന്നിരിക്കിലും
വർണ്ണമില്ലാ ധവളമാണവൾക്കേറെയിഷ്ടം!
വെട്ടിത്തിളങ്ങുന്ന പരിശുദ്ധിയാണല്ലോ
വെള്ളനിറത്തിലുള്ളവയ്ക്കൊക്കെ,യെന്നാകിലും
വെള്ളയായുള്ളതെടുക്കാനായ് ചൊല്ലുകിൽ  
വേണ്ടെന്നാവുമവളുടനുത്തരം ചൊല്ലുക!  
വെള്ള നിറത്തെ പ്രണയിക്കുന്നയാളെന്താ
വേണ്ടെന്നു ചൊല്ലുന്നൂയെന്നല്ലേ സംശയം?
വെളുത്തുള്ളത്തിന്റെയൊക്കെ പരിശുദ്ധി
വേണ്ടപോൽ സൂക്ഷിക്കാനാവാഞ്ഞിട്ടാണെന്ന്!  


മുന്നോടി

പരാജയം വിജയത്തിന്റെ മുന്നോടിയെങ്കിൽ
ദു:ഖം സുഖത്തിന്റെയും മുന്നോടിയല്ലോ,
പ്രതികൂലമനുകൂലത്തിന്റെയു,മെന്നാൽ
വേണ്ടതൊരുറച്ച പരിശ്രമംതന്നെയത്രെ!


ചിത്രം

കാടിന്റെ ഭംഗി കാണുന്നതുണ്ടു ഞാനിവിടെ-  
യരുണകിരണങ്ങൾ  പതിക്കുന്ന കാഴ്ചയും;
പക്ഷികൾ പലതുമിവിടെ  പറക്കുന്നതും കണ്ടു,
കാട്ടരുവിയൊഴുകുന്ന കാഴ്ചയും മനോഹരം.
എവിടെയാണീ കാടെന്നു കേൾക്കണോ ചങ്ങാതീ,

ചുവരിൽ തൂങ്ങുന്നയാ ചില്ലിട്ട ചിത്രത്തിൽ!

8 അഭിപ്രായങ്ങൾ:

 1. പരിശ്രമമല്ലോ വിജയം
  പുറംപൂച്ചല്ല സൌന്ദര്യം...
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 2. മൂന്നുo നല്ല കവിതകൾ

  ശുഭാശംസകൾ......


  മറുപടിഇല്ലാതാക്കൂ

.