2015, ജൂലൈ 8, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 105


Blog Post No: 398 –

കുഞ്ഞുകവിതകൾ - 105


മനുഷ്യരെന്ന കവർച്ചക്കാർ!

 

പൂക്കളിൽ നിന്ന് തേനീച്ചകൾ മധു കവരുന്നു,

കവർന്നെടുത്തു സംഭരിച്ച മധുവോ, മനുഷ്യർ കവരുന്നു;

 

കിടാവുകൾക്ക് കുടിക്കാനായ് പശുക്കൾ പാൽ ചുരത്തുന്നു,

പശുക്കൾ ചുരത്തിയ പാൽ മനുഷ്യർ കവർന്നെടുക്കുന്നു;

 

ചെമ്മരിയാടുകൾക്ക് ഭംഗിയിൽ രോമം വളരുന്നു,

രോമം കവർന്നു മനുഷ്യർ പുതപ്പുണ്ടാക്കി പുതക്കുന്നു.....

  

 

ഞാനും പ്രകൃതിയും.

 

നടന്നിട്ടുണ്ടു ഞാനൊരുപാടെൻ പാടവരമ്പിലൂടെ

ചന്നം പിന്നം പെയ്യുന്ന മഴയും കുളിരുമാസ്വദിച്ച്!

പച്ചനെൽപാടങ്ങളിലെ നെൽച്ചെടികളൊക്കെത്തന്നെ- 

യപ്പോളാടിക്കളിക്കും, പാടിക്കുളിക്കുമാ മഴയത്ത്!

കാറ്റ് വീശും ശബ്ദത്തോടെ, തവളകൾ കരയും

പ്രകൃതിയിലെ സംഗീതജ്ഞരായ്, താളലയത്തോടെ!

കവിമനമുണർന്നു, കവിതകൾ പാടും ഞാൻ

പ്രകൃതിഭംഗിയുമാസ്വദിച്ചാമാമോദത്തോടെതന്നെ!

11 അഭിപ്രായങ്ങൾ:

  1. നല്ല രണ്ടു കവിതകൾ. ഇഷ്ടമായി ഡോക്ടർ.


    ശുഭാശംസകൾ.......




    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിന്തകള്‍
    കവിമനമുണരട്ടെ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. നല്ല ചിന്തകള്‍
    കവിമനമുണരട്ടെ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. മനുഷ്യരുടെ അടിസ്ഥാനസ്വഭാവം കവര്‍ച്ചക്കാരുടേതാണ്. അല്ലേ!!

    മറുപടിഇല്ലാതാക്കൂ
  5. കവിത ഹൃദയഹാരിയായി ...... ലളിത സുന്ദരപദങ്ങളില്‍ മനസ്സിനെ തൊടുന്ന എഴുത്തിന് ആശംസകൾ......

    മറുപടിഇല്ലാതാക്കൂ
  6. പ്രകൃതിയിലെ സംഗീതജ്ഞരായ്, താളലയത്തോടെ!
    കവിമനമുണർന്നു, കവിതകൾ പാടും ഞാൻ

    മറുപടിഇല്ലാതാക്കൂ

.