Blog Post no: 404 -
പരാതി
(മിനിക്കഥ)
സൂപ്പർവൈസർ കീഴ്ജീവനക്കാരനെക്കുറിച്ച് മാനേജരോട് പരാതിപ്പെട്ടു. മാനേജർ ഒരുനിമിഷം ചിന്തിച്ചിട്ട് പറഞ്ഞു - ശരി, അയാളോട് എന്നെ വന്നു കാണാൻ പറയുക.
അതുപ്രകാരം, കീഴ്ജീവനക്കാരൻ മാനേജരെ ചെന്ന് കണ്ടു. മാനെജർ അയാൾക്ക് പറയാനുള്ളതും കേട്ടു. എന്നിട്ട് പറഞ്ഞു - ശരി, സൂപ്പർവയ്സരുമായി വരിക.
രണ്ടുപേരും മാനേജരുടെ മുമ്പിൽ ഹാജരായി. മാനേജർ സൂപ്പർവൈസരോട് പറഞ്ഞു - ഇപ്പോൾമുതൽ ഇയാൾ എന്റെ കീഴിൽ ജോലി ചെയ്യും. അനന്തരം, മറ്റേ ആളോട് പറഞ്ഞു - പൊയ്ക്കൊള്ളുക. ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി. അയാൾ പോയി. സൂപ്പർവൈസർ മാനേജരോട് എന്തോ പറയാൻ ഭാവിച്ചു. മാനേജർ തടുത്തു - പൊയ്ക്കോളൂ. കാണാം.
ഗുണപാഠം: പരാതിപോലെതന്നെയോ, പലപ്പോഴും അതിൽക്കൂടുതൽ ആയോ, പ്രാധാന്യം ആർ ആരെപ്പറ്റി പരാതിപ്പെടുന്നു എന്നതാണ്. ഇവിടെ മാനേജർ രണ്ടുപേരെക്കുറിച്ചുമുള്ള തന്റെ ധാരണ സ്ഥിരീകരിച്ചു. സൂപ്പർവൈസർ തന്നോടുപോലും ''അതിബുദ്ധി'' കാണിക്കുന്ന വിരുതൻ ആണ്. കീഴ്ജീവനക്കാരൻ പാവമാണെന്നും അയാളുടെ നിലപ്പാട് ശരിയാകാം എന്ന് മാനേജര്ക്ക് തോന്നിയത് ശരിയാണ്. ചുരുക്കത്തിൽ, കീഴ്ജീവനക്കാരന് നേരിട്ട് (സൂപ്പർവയ്സരുമായി ബന്ധമില്ലാതെ) സൂപ്പർവൈസർ എന്ന ഗ്രേഡിൽ തന്നെ ജോലിയുമായി!
അത് നല്ല തീരുമാനമായി
മറുപടിഇല്ലാതാക്കൂWise decision pays!!
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂഅത് കൊള്ളാം വളരെ ലളിതം എത്ര നിസ്സാരമായി പരിഹരിച്ചു
മറുപടിഇല്ലാതാക്കൂനന്നായി
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂനല്ല കഥ. നന്നായി എഴുതിയിരിക്കുന്നു
മറുപടിഇല്ലാതാക്കൂശുഭാശംസകൾ......
Thanks, my friend.
ഇല്ലാതാക്കൂപരാതിയില്ല ഇപ്പോൾ
മറുപടിഇല്ലാതാക്കൂAthe, okke theernnu :)
ഇല്ലാതാക്കൂ