Blog post no: 410 -
എന്റെ വായനയിൽ നിന്ന് (17)
(ലേഖനം)
കള്ളിച്ചെല്ലമ്മ - ജി. വിവേകാനന്ദന്റെ നോവൽ. അനാഥയായ ചെല്ലമ്മയുടെ കഥ. മരിച്ചുപോയ അമ്മ പറയാറുണ്ടായിരുന്നു - ഏതു സാഹചര്യത്തിലും
പിഴച്ചു പോവരുത്. അവൾ അത് പാലിച്ചു വന്നു. കാമുകരെ വിരട്ടി ഓടിച്ചു. ചന്തയിൽ പോയി മരച്ചീനി വിറ്റു ഉപജീവനം കഴിച്ചു.
ഒരു വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം തേകിക്കളയുവാനുള്ള
എഞ്ചിന്റെ ഡ്രൈവർ കുഞ്ഞച്ചനുമായി അവൾ അടുത്തു.
അവസാനം അവൾ ആ സത്യം മനസ്സിലാക്കി - അയാള് ഭാര്യയും കുട്ടികളുമുള്ളവനാണ്!
വിമർശകരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു നോവൽ. ഇത് ചലച്ചിത്രമായപ്പോൾ കണ്ടു. ഷീലാമ്മ ചെല്ലമ്മയെ അനശ്വരയാക്കി.
കള്ളിച്ചെല്ലമ്മ എന്നാ നോവൽ വായിച്ചതും, സിനിമ കണ്ടതും ഒരുകാലത്തും മറക്കില്ല. സിനിമയുടെ ശബ്ദരേഖ റേഡിയോവിൽ കേട്ടിരുന്ന്നു. ശബ്ദരേഖയിൽ എല്ലാം അതേപടി സാധ്യമല്ലല്ലോ. ആർട്ടിസ്റ്റ് പറയുന്നു - ആ സാധു സ്ത്രീ ആത്മഹത്യ
ചെയ്യുന്നു! ഇത് കേട്ടതും, ശബ്ദരേഖ ഞങ്ങളുടെ
കൂടെ ഇരുന്നു കേട്ടിരുന്ന, തറവാട്ടിലെതന്നെ ഒരു ചേച്ചി വിങ്ങിപ്പൊട്ടി. അതെ, മനുഷ്യമനസ്സുകൾ, എങ്ങനെ ജീവിതത്തിന്റെ ഗന്ധമുള്ള
കഥകൾ ഉള്ക്കൊള്ളുന്നു എന്നല്ലേ ഇത് കാണിക്കുന്നത്.
പാശ്ചാത്യകവികളോട് കിടപിടിക്കുന്നതാണ് സരോജിനി നായ്ഡുവിന്റെ കവിതകൾ. എന്നാൽ, അവയ്ക്ക്, പ്രകൃതിയുടെയും, ഭാരതത്തനിമയുടെയും ഗന്ധമുണ്ടാകും!
To A
Buddha Seated On A Lotus എന്നാ കവിത വായിച്ചത് ഓർമ്മ വന്നു. നെറ്റിന്റെ സഹായത്തോടെ ഇവിടെ ഇടട്ടെ:
To A Buddha Seated On A Lotus - Poem by Sarojini Naidu
LORD BUDDHA,
on thy Lotus-throne,
With praying eyes and hands elate,
What mystic rapture dost thou own,
Immutable and ultimate?
What peace, unravished of our ken,
Annihilate from the world of men?
The wind of change for ever blows
Across the tumult of our way,
To-morrow's unborn griefs depose
The sorrows of our yesterday.
Dream yields to dream, strife follows strife,
And Death unweaves the webs of Life.
For us the travail and the heat,
The broken secrets of our pride,
The strenuous lessons of defeat,
The flower deferred, the fruit denied;
But not the peace, supremely won,
Lord Buddha, of thy Lotus-throne.
With futile hands we seek to gain
Our inaccessible desire,
Diviner summits to attain,
With faith that sinks and feet that tire;
But nought shall conquer or control
The heavenward hunger of our soul.
The end, elusive and afar,
Still lures us with its beckoning flight,
And all our mortal moments are
A session of the Infinite.
How shall we reach the great, unknown
Nirvana of thy Lotus-throne?