2013, നവംബർ 20, ബുധനാഴ്‌ച

ചതിക്കുഴി


Blogpost No: 139 - 

ചതിക്കുഴി

(കവിത)


മുഖപുസ്തകം തുറന്നപ്പോളവൻ  

കാണുന്നു സന്ദേശമുറിയിലായി 

മദാലസയായൊരു മഹിളാമണി  

സല്ലാപത്തിനായ് ക്ഷണിക്കുന്നു!

ഭയമാണവന്നീ  ജീവിതത്തിൽ

'''' വെച്ചുള്ള മൂന്നു വാക്കുകൾ

അതെന്തെന്നു കേൾക്കാണോ കൂട്ടരേ,

പാമ്പിനെ, പട്ടിയെ, പിന്നെ പെണ്ണിനെ!

നിമിഷങ്ങള്ക്കകമതാ വന്നു,

സന്ദേശം ''സ്പാമാ''ണെന്നു-

മതു നീക്കം ചെയ്തുവെന്നും!

അങ്ങനെ ചെയ്യുന്നതിൻ മുമ്പേതന്നെ 

''സിസ്ററ''മങ്ങനെ ചെയ്തപ്പോൾ

ആശ്വാസത്തോടവൻ മൊഴിഞ്ഞു -

ഹോ, വന്നിരിക്കുന്നൂ മഹിളാമണി,


ചതിക്കുഴിയിൽ ചാടിക്കാനായ്.


25 അഭിപ്രായങ്ങൾ:

 1. 'മുഖ പുസ്തകം' ആണേലും ശ്രദ്ധിച്ചില്ലെങ്കില്‍....

  മറുപടിഇല്ലാതാക്കൂ
 2. പാമ്പിനു വടി പട്ടിക്കു കല്ല്‌ ബാക്കി എന്ത് സംഭവിച്ചാലും അത് പീഡനം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ

  മറുപടിഇല്ലാതാക്കൂ
 3. മുഖപുസ്തകത്തിലെ പ്രലോഭനങ്ങളില്‍ വീണ് അബദ്ധം പറ്റാഞ്ഞത് നന്നായി.

  മറുപടിഇല്ലാതാക്കൂ
 4. ‘മ’ എന്ന അക്ഷരത്തെക്കൂടി ഭയക്കുന്നത്‌ നല്ലതാ.

  മറുപടിഇല്ലാതാക്കൂ
 5. Angane oru spam message open cheythathu karanam enikkippol ente face book accountil kayaran kazhiyunnilla....virus kayariyathre..

  മറുപടിഇല്ലാതാക്കൂ
 6. ചുറ്റും അപകടം. നമ്മള്‍ പുരുഷന്മാര്‍ എത്ര സൂക്ഷിച്ചാലാ.......ഹഹഹ!!!!

  മറുപടിഇല്ലാതാക്കൂ

 7. ചതിക്കുഴിയിൽ വീഴുന്നവർ പുരുഷന്മാരും, ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ സ്ത്രീകളും ഉണ്ട്. ഇവിടെ ഒരു പുരുഷന്റെ കാര്യം പറഞ്ഞതുകൊണ്ട് സ്ത്രീജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ എന്നൊരു സംശയം. സ്ത്രീകളിലും പുരുഷന്മാരിലും നന്മ-തിന്മകൾ ഉള്ളവർ ഉണ്ടല്ലോ. എന്റെ രചനകൾ ഈ സത്യം ഉൾക്കൊണ്ടുകൊണ്ടാണ്. അഥവാ, മറിച്ചും കാണാം.

  മറുപടിഇല്ലാതാക്കൂ
 8. ചതിക്കുഴിയിൽ വീഴുന്നവരിൽ എണ്ണത്തിൽ കൂടുതൽ പുരുഷന്മാരാണ്. സ്ത്രീകൾ ഒരു തവണയെ വീഴൂ,, അതോടെ കുഴിയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാതാവും. പുരുഷന്മാർ ഒരിക്കാൽ വീണാലും എഴൂന്നേറ്റ് കഴുകി വൃത്തിയായതിനുശേഷം മറ്റൊരു കുഴിയിൽ വീഴാനുള്ള അവസരം ഉണ്ടാക്കും. അങ്ങനെ ഒരിക്കൽ വീണവൻ തന്നെ വീണ്ടും വീഴും.

  മറുപടിഇല്ലാതാക്കൂ
 9. പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്‌

  മറുപടിഇല്ലാതാക്കൂ
 10. എല്ലാരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  നല്ല കവിത


  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും പുതുവത്സരവും നേരുന്നു.

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 11. കണ്ടില്ല,കേട്ടില്ല,അറിഞ്ഞില്ല.
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.