2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

ആരോടാ സ്നേഹം?

(മിനികഥ)

Blog Post No: 123 -

ഉറങ്ങുന്നതിനു മുമ്പ് ജോസ്കുട്ടി, ഗോപാലന്‍ ചേട്ടനുമായി സംസാരിച്ച കാര്യം ഓര്ത്തു നോക്കി.


"ഗോപാലന്‍ ചേട്ടാ, ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ: ചേട്ടന് ചേട്ടന്റെ മോളോടാണോ അതോ മോനോടാണോ സ്നേഹക്കൂടുതല്‍?"


"പറയാമെടോ ജോസൂട്ടീ. അതിനു മുമ്പ് താന്‍പറ: തനിക്കു ഈരണ്ടു കാലുകള്‍, കയ്യുകള്‍, കണ്ണുകള്‍, ചെവികള്‍, നാസാരന്ധ്രങ്ങള്‍ ഒക്കെ ഉണ്ടല്ലോ. അതില്‍, വലതു വശത്ത് ഉള്ള അവയവങ്ങളോടാണോ അതോ ഇടതു വശത്ത് ഉള്ള അവയവങ്ങളോടാണോ തനിക്കു കൂടുതല്‍കാര്യം?"

“............”


"എന്താടോ, നാവെറങ്ങിപ്പോയോ? ഇനി ഞാന്‍ എന്റെ മറുപടി പറയാം. ഞാന്‍ ചോദിച്ച ചോദ്യവും, താന്‍ ചോദിച്ച ചോദ്യവും ശരിയായ ചോദ്യങ്ങള്‍ അല്ല. എല്ലാ ചോദ്യങ്ങളും എല്ലാവര്ക്കും ശരിയായി തോന്നുകയില്ല.മക്കളില്‍, വിദ്യാഭ്യാസത്തിലും, ബുദ്ധിയിലും, കഴിവിലും ഒക്കെ ഏറ്റക്കുറച്ചിലുകള്‍കണ്ടു എന്ന് വരും. എന്നാല്‍, ആ ഏറ്റക്കുറച്ചിലുകള്‍ മാതാപിതാക്കളുടെ സ്നേഹത്തില്‍കാണില്ല. കണ്ടു എന്ന് തോന്നിയാല്‍, തന്റെ ഭാഗത്തുനിന്നും മാത്രമുള്ള ആ ചിന്ത ശരിയായിരിക്കണമെന്നില്ല എന്ന് മനസ്സിലാക്കി, അതിനനുസരിച്ച് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള ഒരു മനസ്സാണ് കെട്ടിപ്പടുക്കെണ്ടത്, മനസ്സിലായോ?"

"ഉവ്വ്."

ജോസ് കുട്ടി, തന്റെ തലയില്‍ഇതുവരെ ഉദിക്കാതിരുന്ന കാര്യം, ഗോപാലന്‍ ചേട്ടന്‍ പറഞ്ഞു മനസ്സിലാക്കിയതിലുള്ള സംതൃപ്തിയുമായി നിദ്രയിലാണ്ടു.

29 അഭിപ്രായങ്ങൾ:

  1. ചെപ്പക്കൊന്നു പൊട്ടിക്കൽ കൂടി ആകാം ഇത്തരം ചോദ്യങ്ങൾക്ക് അല്ലെ ? :)

    മറുപടിഇല്ലാതാക്കൂ
  2. ഇനിയും ഉണ്ട് ഒരുപാട് ജോസുകുട്ടിമാര്‍... ഈ സത്യം മനസ്സിലാക്കാത്തവരായി...

    മറുപടിഇല്ലാതാക്കൂ
  3. നല്ല ഉപദേശം കിട്ടിയല്ലോ ജോസുകുട്ടിക്ക്

    മറുപടിഇല്ലാതാക്കൂ
  4. എന്നാല്‍ മനഃശ്ശാസ്ത്രപരമായി ചില മക്കളോട് ചില മാതാപിതാക്കള്‍ക്ക് പ്രത്യേകമായ അടുപ്പവും പ്രത്യേകമായ അകല്‍ച്ചയും തോന്നാറുണ്ടെന്നതും സത്യമാണ്. അതുപോലെ തന്നെ പെണ്മക്കള്‍ക്ക് പിതാവിനോടും ആണ്മക്കള്‍ക്ക് മാതാവിനോടുമാകും അറ്റാച്ച്മെന്റ് ബലപ്പെട്ടുവരിക. ഏറ്റവും ഇളയ സന്താനത്തോട് പ്രത്യേക അടുപ്പം ഒരുമാതിരിപ്പെട്ട എല്ലാ മാതാപിതാക്കള്‍ക്കും തോന്നുക പതിവുണ്ട്. അത് പണ്ടൊക്കെ ആറും ഏഴും മക്കളുള്ളപ്പോഴത്തെ കാര്യമായിരിയ്ക്കും.

    മറുപടിഇല്ലാതാക്കൂ
  5. എല്ലായിടത്തുമുണ്ട് ഇത്തരം വകതിരിവില്ലാത്തവര്‍.
    വല്ലാത്ത ചോദ്യം ചോദിച്ച് മിടുക്കാരാകാനും,ആളാകാനുമുള്ള
    കുരുട്ടുബുദ്ധിയുള്ളവര്‍.
    ഗോപാലന്‍ ചേട്ടന്‍ പറഞ്ഞത് മനസ്സിലാക്കിയെങ്കില്‍ നല്ല കാര്യം!
    മിനിക്കഥ നന്നായി ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. അല്ല മാഷെ,
    ഈ ജോസൂട്ടിമാരുടെ ഓരോ സംശയങ്ങളെ!!!
    കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ പോസ്റ്റ്‌
    വായിച്ചു "ജോസൂട്ടിയുടെ ദിവ്യ ഗർഭം"
    ഇത്തരത്തിലുള്ള ജോസൂട്ടിമാരെക്കൊണ്ട്
    തോറ്റത് തന്നെ! സംഭവം നന്നായിപ്പറഞ്ഞു
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  7. അല്ല മാഷെ,
    ഈ ജോസൂട്ടിമാരുടെ ഓരോ സംശയങ്ങളെ!!!
    കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ പോസ്റ്റ്‌
    വായിച്ചു "ജോസൂട്ടിയുടെ ദിവ്യ ഗർഭം"
    ഇത്തരത്തിലുള്ള ജോസൂട്ടിമാരെക്കൊണ്ട്
    തോറ്റത് തന്നെ! സംഭവം നന്നായിപ്പറഞ്ഞു
    ആശംസകൾ

    PS: മാഷെ അക്ഷരങ്ങളുടെ ഈ blod മാറ്റുക normal വെക്കുക അതാ കാണാനും വായിക്കാനും സുഖം

    മറുപടിഇല്ലാതാക്കൂ
  8. ഇത്തരം ചോദ്യം തന്നെ ന്യായമല്ല. സ്നേഹത്തിന് അതിർവരമ്പുകളില്ല.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  9. നല്ല ചോദ്യം (തല്ലുകൊള്ളിത്തരം! ) - നല്ല ഉത്തരം (ഉരുളയ്ക്കുപ്പേരി) . പക്ഷെ, അജിത്തേട്ടന്‍ പറഞ്ഞത് ശാസ്ത്രീയമായി ഉള്ളൊരു കാര്യം ആണ്, പിന്നെ പണ്ട് കാലങ്ങളില്‍ ഈ ആദ്യത്തെ കുട്ടിയോട് കൂടുതല്‍ അടുപ്പം -ഏറ്റവും ഇളയതിനോടൊരു പ്രത്യേക വാത്സല്യം അങ്ങനെയും ഉണ്ടാകാം എട്ടും ഒന്‍പതും മക്കള്‍ ഉണ്ടായിരുന്നപ്പോള്‍. ഇപ്പോള്‍ ഒന്നോ -ഒരു മുറിയോ ഒക്കെ തന്നെയേ ഉണ്ടാകൂ ,അതിലെന്ത് പക്ഷം കാട്ടാന്‍? :)

    മറുപടിഇല്ലാതാക്കൂ
  10. രണ്ടു കണ്ണും ഒരുപോലെയല്ലേ എന്നൊക്കെ പറയാം
    പക്ഷെ,നമ്മെ വല്ലാതെ സ്നേഹിക്കുന്ന ഒരു മോനോ
    എപ്പോഴും നമ്മുടെ കാര്യങ്ങൾ അന്വേഷിക്കുന്ന ഒരു മോളോ
    ഒക്കെ ഉണ്ടായിരിക്കുമല്ലോ
    അവരോടു നമുക്കും ഇത്തിരി കൂടുതൽ സ്നേഹം തോന്നും..
    ശരിയല്ലേ

    മറുപടിഇല്ലാതാക്കൂ
  11. വേര്തിരിവ് ഇല്ലാത്തതു പാടില്ലാത്തത് ഡോക്ടർ കഥയിൽ കൂടി നന്നായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  12. ചിന്തനീയമായ വിഷയം തന്നെ.......മാതാപിതാക്കള് മക്കളിലെല്ലാവര്ക്കും തുല്യ പരിഗണന നല്കേണ്ടതാണ്....പക്ഷേ പലയിടത്തും പലകാരണങ്ങളാല് അങ്ങനെയൊന്നുമല്ല തന്നെ......

    മറുപടിഇല്ലാതാക്കൂ
  13. ഉത്തരം കൊള്ളാം - ഒരു പക്ഷേ, ചുറ്റിനും നടക്കുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാവാം ആ ചോദ്യം വന്നത്. കാരണം, എത്രയോ മാതാപിതാക്കളെ കണ്ടിട്ടുണ്ട് മക്കളോട് വിവേചനം കാണിക്കുന്നവര്‍ . അങ്ങനെയല്ലാതെ എല്ലാ മക്കളെയും ഒരുപോലെ തന്നെ സ്നേഹിക്കുന്നവും ഉണ്ട്.
    എന്തായാലും ജോസൂട്ടിക്ക് മനസ്സിലായത് എല്ലാവര്ക്കും മനസ്സിലായാല്‍ വളരെ നന്ന്!

    മറുപടിഇല്ലാതാക്കൂ

.