2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ബ്ലോഗ്‌ പോസ്റ്റ്‌ # 107: മധു, മധുരം, മധുമേഹം!(ഓട്ടന്തുള്ളൽ)

(Duration 3 minutes)


മോഹനാ, നീയറി,യീ പെണ്ണവൾതന്നുടെ

പിൻപാട്ട്:
മോഹനാ, നീയറി,യീ പെണ്ണവൾതന്നുടെ

മാനസം മുഴുവനും മധുരമാടോ!

പിൻപാട്ട്:
മോഹനാ, നീയറി,യീ പെണ്ണവൾതന്നുടെ
മാനസം മുഴുവനും മധുരമാടോ!

മനസ്സും ശരീരവും ശുദ്ധമാണെങ്കിലും

പിൻപാട്ട്:
മനസ്സും ശരീരവും ശുദ്ധമാണെങ്കിലും

മാദകസൗന്ദര്യം മുന്നിൽത്തന്നെ

പിൻപാട്ട്:
മനസ്സും ശരീരവും ശുദ്ധമാണെങ്കിലും
മാദകസൗന്ദര്യം മുന്നിൽത്തന്നെ

മധുവാണ് പേരെന്ന് പെണ്ണിവൾ ചൊന്നപ്പോൾ

പിൻപാട്ട്:
മധുവാണ് പേരെന്ന് പെണ്ണിവൾ ചൊന്നപ്പോൾ

മധുപാലനങ്ങോർക്ക്‌ മധുരിച്ചുപോയ്

പിൻപാട്ട്:
മധുവാണ് പേരെന്ന് പെണ്ണിവൾ ചൊന്നപ്പോൾ
മധുപാലനങ്ങോർക്ക്‌ മധുരിച്ചുപോയ്

മധുവിന്റെ ഭാഷണം കേട്ടവർക്കൊക്കെയും

പിൻപാട്ട്:
മധുവിന്റെ ഭാഷണം കേട്ടവർക്കൊക്കെയും

മധുരപ്പലഹാരം കഴിച്ചപോലായ് 

പിൻപാട്ട്:
മധുവിന്റെ ഭാഷണം കേട്ടവർക്കൊക്കെയും
മധുരപ്പലഹാരം കഴിച്ചപോലായ് 

മധുരിക്കുമോർമ്മകൾ പകർന്നപ്പോളവിടൊക്കെ

പിൻപാട്ട്:
മധുരിക്കുമോർമ്മകൾ പകർന്നപ്പോളവിടൊക്കെ

മന്ദസ്മിതങ്ങളാൽ ശോഭിതമായ് 

പിൻപാട്ട്:
മധുരിക്കുമോർമ്മകൾ പകർന്നപ്പോളവിടൊക്കെ
മന്ദസ്മിതങ്ങളാൽ ശോഭിതമായ് 

മധുരം നീയിങ്ങിനെ വിളമ്പിയാലോ, മധൂ

പിൻപാട്ട്:
മധുരം നീയിങ്ങിനെ വിളമ്പിയാലോ, മധൂ

മധുമേഹമെല്ലാർക്കും വന്നുചേരും!

പിൻപാട്ട്:
മധുരം നീയിങ്ങിനെ വിളമ്പിയാലോ, മധൂ
മധുമേഹമെല്ലാർക്കും വന്നുചേരും!

നാരായണ ജയ, നാരായണ ജയ

പിൻപാട്ട്:
നാരായണ ജയ, നാരായണ ജയ

നാരായണ ജയ, നാരായണാ..

പിൻപാട്ട്:
നാരായണ ജയ, നാരായണ ജയ
നാരായണ ജയ, നാരായണാ..


Courtesy (photo): Google.

30 അഭിപ്രായങ്ങൾ:

 1. മോഹനം ഗാനമിദം മധുപൂരിതം
  മോദേന കോരി ഭുജിപ്പൂ സമാദരം
  മേഹഭയം നഹി ശൃണു മേ ഹൃദാന്തരേ
  ഭിഷഗ്വരകൃതം നിത്യമാരോഗ്യദായകം.!!


  മധുര മനോഹരമായ രചന ഡോക്ടർ.ഇഷ്ടമായി.


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. :) മ മയം! ഇതിനു മധുരം കുറവോ കൂടുതലോ എന്ന് സുഹൃത്തുക്കളിൽ നിന്ന് കേള്ക്കാൻ ആഗ്രഹമുണ്ട്.
   നന്ദി, സുഹൃത്തെ.

   ഇല്ലാതാക്കൂ
 2. ഇത് വായിക്കുമ്പോള്‍ പിന്‍പാട്ടു പാടാന്‍ ഒരാളുകൂടി വേണ്ടി വരുമല്ലോ സര്‍.
  മ' കാരം കൊണ്ടൊരു വിസ്മയം തന്നെ തീര്‍ത്തല്ലോ.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 3. ഇതൊരു അസാദ്യ സാധനം തന്നെ ഡോക്ടർ. ഇതിന്റെ പിറകിൽ ഡോക്ടർ കൊടുത്തിരിക്കുന്ന അധ്വാനം കണിശത മധു ഊറുന്ന സംഭവം തന്നെ ഡോക്ടറുടെ അധികം കൃതികൾ കണ്ടു പരിചിതം അല്ലാത്തത് കൊണ്ട് മടിച്ചു മടിച്ചു തന്നെ പറയട്ടെ ഞാൻ കണ്ടത്തിൽ ഒരു മാസ്റ്റർ പീസ് ഒരു കവിത എന്നുള്ളതിന് ഉപരി ഒരു മനോഹരമായ ക്ലാസിക്കൽ കലാരൂപം ഭരതന്റെ ചില സിനിമകൾ പോലെ വിഷുഅൽസ് കൊണ്ട് തീര്ക്കുന്ന ഒരു ഭംഗി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അയ്യയ്യോ, അത്രക്കൊക്കെ ഉണ്ടോ? പെട്ടെന്ന് ഒരു തമാശ തോന്നി. അതങ്ങോട്ട് പകര്ത്തി. നന്ദി, സുഹൃത്തെ.

   ഇല്ലാതാക്കൂ
  2. athippol panchasara kooduthal kazhikkunnathu kondalla prameham varunnathennanallo paranju kelkkunnathu....

   ഇല്ലാതാക്കൂ
  3. പഞ്ചസാര കൂടുതൽ ഉപയോഗിച്ചില്ലെങ്കിലും പ്രമേഹം വരാം; ഉപ്പു കൂടുതൽ ഉപയോഗിച്ചില്ലെങ്കിലും രക്ത സമ്മർദ്ദo വരാം, പുകയില ഉപയോഗിച്ചില്ലെങ്കിലും ക്യാൻസർ വരാം. എന്നാൽ ഇതൊക്കെ ഉപയോഗിക്കുമ്പോൾ വരാനുള്ള ചാൻസ് ബോധപൂർവം ഉണ്ടാക്കുന്നു എന്നര്ത്ഥം. ഇവിടെ, പഞ്ചസാര ലൂക്കും, വാക്കും, പ്രവർത്തിയുമൊക്കെ ആയാൽ, പ്രമേഹം വരാം എന്ന് കവിഭാവന. നന്ദി, സുഹൃത്തെ.

   ഇല്ലാതാക്കൂ
 4. ഡോക്ടറേ, ഞാൻ എന്റെ പേര്‌ മാറ്റേണ്ടിവരുമോ ?

  മറുപടിഇല്ലാതാക്കൂ
 5. മധുരം മനോഹരം!
  ഐശ്വര്യ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു ഡോക്ടര്‍.

  മറുപടിഇല്ലാതാക്കൂ
 6. അതി(മോ)മേഹത്തെ ശമിപ്പിക്കുന്ന ഒരു ഇരട്ടിമധുരവും ഇതിലുണ്ട്..ആശംസകളോടെ..

  മറുപടിഇല്ലാതാക്കൂ
 7. മധുരം... മധുരം...

  വരികള്‍ കേമമായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 8. മധുമേഹമെല്ലാർക്കും വന്നിടട്ടേ വൈദ്യ
  മധുരം നുണയാനൊരു വഴിയായിടും

  നാരായണ ജയ, നാരായണ ജയ
  നാരായണ ജയ, നാരായണാ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അയ്യോ വേണ്ട, വൈദ്യന്മാർ അത് ആഗ്രഹിക്കരുത്.
   നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 9. ഡോക്ടർ,
  ഓട്ടൻതുള്ളൽ നേരിൽ കണ്ട പ്രതീതി. ഗംഭീരം.

  മറുപടിഇല്ലാതാക്കൂ
 10. മധുരം നീയിങ്ങിനെ വിളമ്പിയാലോ, മധൂ

  മധുമേഹമെല്ലാർക്കും വന്നുചേരും!

  മറുപടിഇല്ലാതാക്കൂ

.