2015, മാർച്ച് 19, വ്യാഴാഴ്‌ച

സുഹൃത്തുക്കൾ അഥവാ സ്നേഹിതർ


Blog post no: 353 -

സുഹൃത്തുക്കൾ അഥവാ സ്നേഹിതർ

(ഗദ്യ കവിത)

 
ഹൃത്തെന്നാൽ ഹൃദയവും, സുഹൃത്തെന്നാൽ നല്ല ഹൃദയത്തിന്റെ ഉടമയും എന്നാണല്ലോ.
 
സൗഹൃദം നല്ല ഹൃദയങ്ങളുടെ കൂടിച്ചേരലും.
 
ഹൃദയത്തിൽ സ്നേഹം കുടികൊള്ളുന്നു.  ''സുഹൃത്തുക്കൾ''  ''സ്നേഹിതർ'' ആകുന്നു.
 
അപ്പോൾ, സ്നേഹിക്കുന്നവർ എല്ലാം സുഹൃത്തുക്കൾ!
 
അച്ഛനും അമ്മയും സുഹൃത്തുക്കൾ;
അച്ഛനമ്മമാരും മക്കളും സുഹൃത്തുക്കൾ;
സഹോദരങ്ങൾ സുഹൃത്തുക്കൾ;
ബന്ധുക്കൾ സുഹൃത്തുക്കൾ....
 
എന്തിനധികം, എല്ലാ രക്തബന്ധങ്ങളിലും, അദ്ധ്യാപക-വിധ്യാര്ത്ഥികളിലും, മുതലാളി-തൊഴിലാളികളിലും വരെ സുഹൃത്തുക്കൾ കാണും. 
 
ഒന്നുകൂടി വിശകലനം ചെയ്‌താൽ, സുഹൃത്തുക്കളിൽ അഥവാ സ്നേഹിതരിൽ അഥവാ ചങ്ങാതിമാരിൽ മാത്രമല്ല സൗഹൃദം - മുകളിൽ പറഞ്ഞ എല്ലാവരിലും എന്നര്ത്ഥം.
ഒരു അന്യ പുരുഷനും സ്ത്രീക്കും സുഹൃത്തുക്കൾ ആകാം;
സൗഹൃദം പ്രണയത്തിൽ കലാശിച്ചു എന്ന് വരാം.
പ്രണയിതാക്കൾ സുഹൃത്തുക്കളും ആണല്ലോ.
 
സുഹൃത്തുക്കൾ / സ്നേഹിതർ / ചങ്ങാതിമാർ (പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ) അവരുടെ അമ്മയോടോ,  അച്ഛനോടോ, സഹോദരങ്ങളോ, ഗുരുവിനോടോ, മറ്റു ബഹുമാനിക്കുന്നവരോടോ  ഉള്ള അതേ സ്നേഹം കാണിച്ചു എന്ന് വരാം. 
 
അങ്ങനെ, ''സൗഹൃദം'' എന്ന വാക്ക് വെറും സുഹൃത്തുക്കളിൽ / ചങ്ങാതിമാരിൽ ഒതുങ്ങാതെ അക്ഷരാര്ത്ഥത്തിൽ  നല്ല ഹൃദയമുള്ള എല്ലാവരെയും സുഹൃത്തുക്കൾ ആക്കുന്നു!
 
അടുത്ത ബന്ധുക്കളും, അകന്ന ബന്ധുക്കളൂമെല്ലാം   സുഹൃത്തുക്കളും (ചങ്ങാതിമാർ)  ആകുമ്പോൾ  ബന്ധത്തിനു ശരിയായ ഗുണം കിട്ടുന്നുന്നു.  ''പതിനാറു വയസ്സ് കഴിഞ്ഞാൽ പുത്രനെയും മിത്രത്തെപ്പോലെ കാണണം എന്നൊരു പറച്ചിൽ ഉണ്ട്.  പുത്രിയുടെ കാര്യത്തിലും വ്യത്യാസമില്ല.  ഇത് നമ്മുടെ നിത്യജീവിതത്തിൽ കണ്ടുവരുന്ന കാര്യമാണ് - ചങ്ങാതിമാരെപ്പോലെ പെരുമാറുന്ന അച്ഛനും മക്കളും, അമ്മയും മക്കളും,  സഹോദരങ്ങളും, ബന്ധുക്കളും! 
 
എന്നാൽ....  ഏതു സൌഹൃദത്തിലും, സ്നേഹത്തിലും വിശ്വാസം നഷ്ടപ്പെടുമ്പോൾ, സംശയം ഉണ്ടാകുമ്പോൾ അത് സൌഹൃദത്തെ, സ്നേഹത്തെ ബാധിക്കുന്നു. 

9 അഭിപ്രായങ്ങൾ:

  1. സു“ഹൃത്തു“ക്കള്‍ കുറയുന്നു. ഫ്രണ്ട്സ് കൂടുന്നു

    മറുപടിഇല്ലാതാക്കൂ
  2. 'സുഹൃത്തുക്കളെ' എന്ന സംബോധനയ്ക്ക് വര്‍ദ്ധനവേറിയപ്പോള്‍
    വാക്കിനും വിലയിടിഞ്ഞോയെന്നൊരു സംശയം ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. തങ്കപ്പന്‍ സര്‍ പറഞ്ഞതുപോലെ ഒരുപാട് ഉപയോഗിച്ച് ഉപയോഗിച്ച് അതിന്‍റെ ഫീല്‍ നഷ്ടമായതുപോലെ.... എല്ലാവരും ഡോക്ടർ പറഞ്ഞതുപോലെ അര്‍ത്ഥം മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നുവെങ്കില്‍.....

    മറുപടിഇല്ലാതാക്കൂ
  4. ഹൃദയത്തിൽ ചേർത്തു നിർത്തുന്ന സുഹൃത്തുക്കൾ എന്നെന്നും കൂടെ കാണും.

    മറുപടിഇല്ലാതാക്കൂ
  5. ''സൗഹൃദം'' എന്ന വാക്ക് വെറും സുഹൃത്തുക്കളിൽ / ചങ്ങാതിമാരിൽ ഒതുങ്ങാതെ അക്ഷരാര്ത്ഥത്തിൽ നല്ല ഹൃദയമുള്ള എല്ലാവരെയും സുഹൃത്തുക്കൾ ആക്കുന്നു!

    നല്ല മിത്രം...!

    മറുപടിഇല്ലാതാക്കൂ

.