2015, മാർച്ച് 9, തിങ്കളാഴ്‌ച

ചക്കയല്ല


Blog Post - 349 -

ചക്കയല്ല

(മിനി കഥ)


തനിക്കു വിവാഹം ആലോചിച്ച പെണ്ണിന്റെ സ്വഭാവം നന്നായിരിക്കുമോ - അവൻ ആലോചിച്ചു. ശങ്കിച്ച്, ശങ്കിച്ച്, സ്നേഹനിധിയായ അമ്മയോട് ചോദിച്ചു. അമ്മ മകനോട് പറഞ്ഞു - മനസ്സിലാക്കിയെടത്തോളം കുഴപ്പമില്ല എന്ന് തോന്നുന്നു. മോനേ, മനുഷ്യരുടെ മനസ്സിലിരിപ്പൊക്കെ ശരിക്കും ആര്ക്കറിയാം, പ്രത്യേകിച്ചും ഇപ്പോഴത്തെ പിള്ളേരുടെ? ഇനി ഇതുപോലെ അത്ര പരിചയമില്ലാത്ത വേറൊരു പെണ്കുട്ടിയെ ആലോചിച്ചു എന്നിരിക്കട്ടെ. ചക്കയല്ലല്ലോ, ചൂഴ്ന്നുനോക്കാൻ! മോന് കാര്യം പിടികിട്ടി. അതെ, എല്ലാം, ഏറെക്കുറെ ഭാഗ്യം പോലിരിക്കും. നേരെ അല്ലെങ്കിൽ നേരാക്കി എടുക്കാൻ നോക്കാം.

10 അഭിപ്രായങ്ങൾ:

  1. ചക്കയല്ല, ചൂഴ്ന്നുനോക്കുവാൻ. പക്ഷേ വിവാഹം കൊണ്ട് എല്ലാം ശുഭമായി ഭവിച്ചുകൊള്ളും...

    മറുപടിഇല്ലാതാക്കൂ
  2. ശങ്ക മാറി നേരായ മാര്‍ഗ്ഗത്തിലേക്ക് വന്നല്ലോ!
    അതാണ്‌ വേണ്ടതും................
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പഴത്തെപ്പിള്ളാരല്ല... എപ്പഴത്തേയും പിള്ളാരിങ്ങനെ തന്നെയാ... സ്ത്രീ ഒരു സമസ്യ എന്നു കേട്ടട്ടില്ലേ.... മുരളിയേട്ടന്‍റെ കമന്‍റ് എനിക്കിഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ

.