Blog Post No: 356 -
ടാമരിന്റ്റ് സൂപ്പ്
പണ്ടൊക്കെ തറവാടുകളിൽ പിച്ചളപ്പാത്രങ്ങൾ കൂടുതൽ ഉണ്ടാകുമായിരിന്നു. ഇന്നത്തെപ്പോലെ സ്റ്റീൽ പാത്രങ്ങൾ അല്ല.
ഈയം പൂശിയില്ല എങ്കിൽ പാത്രത്തിൽ വെക്കുന്ന
പ്രത്യേകിച്ച് പുളിരസം ഉള്ള കറികൾ പെട്ടെന്ന് കേടുവരും.
അതിൽ പ്രാധാന്യം മുളക് വറത്ത പുളി (തറവാട്ടു
പുളി)!
തറവാട്ടിൽ എന്നും പ്രതീക്ഷിക്കാതെ വിരുന്നുകാർ ഉണ്ടാകും.
തറവാട്ടമ്മമാർ ഊണ് കഴിക്കാൻ തുടങ്ങുമ്പോഴേക്കും കറികളൊക്കെ കഴിയാറാകും.
അപ്പോൾ, ഒരു ''എളുപ്പവഴിയിൽ ക്രിയ'' ചെയ്യലാണ് ഈ ''പുളി'' പരിപാടി.
പുളിമരം ഉള്ളതുകൊണ്ട് കുടത്തിൽ അടച്ച പുളി എന്നും ഉണ്ടാകും.
(ഇന്നും ഞാൻ അതാണ് ഉപയോഗിക്കുന്നത്.)
നാട് വിട്ട ശേഷവും ഈ ''തറവാട്ടുപുളി''യുടെ ടേസ്റ്റ്
നാവില്‍നിന്നു പോയിട്ടില്ല.
അപ്പോൾ, ഇന്നും വല്ലപ്പോഴും ഞാൻ അതുണ്ടാക്കും.
ഒരിക്കൽ അതുണ്ടാക്കി, സഹമുറിയനായ ചന്ദ്രകുമാർ സിംഗ് എന്നാ മണിപ്പൂര്കാരന് കൊടുത്തു.
പുള്ളിക്ക് അത് ''ക്ഷ'' രസിച്ചു. ഇത് ''രസം'' ആണോ എന്ന് ചോദിച്ചു.
അയാള്‍ എന്റെ ''രസ''വും കുടിച്ചിട്ടുണ്ട്.
ഞാൻ പറഞ്ഞു - ടാമരിന്റ്റ് സൂപ്പ്! (അത് പറഞ്ഞപ്പോൾ എനിക്കുതന്നെ ചിരി വന്നു.)
പുള്ളി അത് നുണച്ചു
നുണച്ചുകൊണ്ട് ഇനിയും വേണം എന്നായി.
ഞാൻ പറഞ്ഞു - അളവിൽ കൂടുതൽ കഴിച്ചാൽ ലൂസ് മോഷൻ ഉണ്ടാകും.
ബാപ് രെ.
പുള്ളി കുടി മതിയാക്കി.
അച്ചാ, യെ ബോലനാ - യെ കൈസാ ബനാത്താ ഹേ?
ഞാൻ പറഞ്ഞുകൊടുത്തു -
വെളിച്ചെണ്ണയിൽ കടുകു വറത്തിടുമ്പോൾ, കറിവേപ്പിലയുടെ കൂട്ടത്തിൽ അരിഞ്ഞുവെച്ച കുറച്ചു ചെറിയ ഉള്ളിയും, വറ്റൽമുളകും, ഇഞ്ചി അറിഞ്ഞതും, ഉലുവ (വെന്തയം)യും ഇട്ടു വഴറ്റുക.
പിന്നീട് വെള്ളത്തിൽ ഇട്ടുവെച്ച പുളി പിഴിഞ്ഞ്
പുളിവെള്ളം അതിൽ ചേര്‍ക്കുക.
ആവശ്യത്തിനു വെള്ളവും.
പിന്നെ, മഞ്ഞൾപൊടി, പാകത്തിന് ഉപ്പ്.
കറി ഒന്നും ഇല്ലെങ്കിൽത്തന്നെ ചമ്മന്തി പോലെ ഇതും സഹായകം! ഒരു കപ്പിൽ അല്ലെങ്കിൽ കൊച്ചു ഗ്ലാസിൽ എടുത്തു ഇടയ്ക്കിടെ കുറച്ചു കുറച്ചായി
കഴിച്ചാൽ ചോറ് കൊണ്ട് വന്നത്
പോരാ എന്ന് വരും! തറവാട്ട് പുളിയുടെ മഹത്വം!
രസത്തേക്കുറിച്ച് ആണെന്നോർത്തു.ഉണ്ടാക്കി നോക്കണമല്ലോ!!!
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂഹായ്...
മറുപടിഇല്ലാതാക്കൂമ്ടെ പുളി രസം...!
Hai hai
ഇല്ലാതാക്കൂകായവും കൂടിചേര്‍ത്താല്‍ ഇത് രസകൂട്ട് തന്നെയാണല്ലോ ഡോക്ടര്‍?
മറുപടിഇല്ലാതാക്കൂആശംസകള്
അല്ലല്ലോ, കായം മാത്രം അല്ല, കുരുമുളക്, വെളുത്തുള്ളി, മല്ലിയില, പുളി കുറച്ചു, തക്കാളി, പരിപ്പ് വേവിച്ചത് ഒക്കെ രസത്തിനു.
മറുപടിഇല്ലാതാക്കൂപെട്ടെന്ന് ഉണ്ടാക്കാം
മറുപടിഇല്ലാതാക്കൂവായില് കൊതിെവള്ളം....!!
മറുപടിഇല്ലാതാക്കൂ