2015, മാർച്ച് 17, ചൊവ്വാഴ്ച

തൈര് സലാഡ്

 
Blog Post no: 352 -
 
തൈര് സലാഡ്
സസ്യാഹാരി ആയതുകൊണ്ടും എന്നാൽ തൈര് ഇഷ്ടമായതുകൊണ്ടും, എന്റേതായ രീതികളിൽ ഞാൻ തൈര് സലാഡ് ഉണ്ടാക്കാറുണ്ട്.
പണ്ട്, ഞാനും ടോമി ജോസഫ്‌ എന്ന ഒരു ഉപദേശിയും കൂടി ഒന്നിച്ചു താമസിച്ചിരുന്നു.  താമസം ഒന്നിച്ചായിരുന്നു എങ്കിലും ആഹാര രീതികൾ വേറെ.  അതിൽ പ്രശ്നം ഇല്ല.  ഒന്നിച്ചു ആഹരിക്കാൻ ഇരിക്കും.  വെജ്  ഐറ്റംസ് സ്പെഷ്യൽ വല്ലതും ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും കൈമാറും.
ഒരിക്കൽ ഞാൻ എന്റെ തൈര് സലാഡ് സുഹൃത്തിന് കൊടുത്തു.  അദ്ദേഹം പറഞ്ഞു.  മാഷേ, മുഖസ്തുതി പറയുകയല്ല - ഞാൻ ഒരു മണിക്കൂറിലധികം എടുത്തു ഉണ്ടാക്കിയ മട്ടൻ കറിയേക്കാൾ രുചികരം നിമിഷങ്ങൾ കൊണ്ട് നിങ്ങൾ ഉണ്ടാക്കിയ ഈ ''സാധനം''!  ഞാൻ ചിരിച്ചു.  ഈ സാധനം എന്റെ പ്രിയപ്പെട്ടത്. 
ഞാൻ തയ്യാറാക്കിയ തൈര് സലാഡ് വളരെ സിമ്പിൾ:
രണ്ടു ചുവന്ന വറ്റൽ മുളക് ചുട്ടത്, രണ്ടു ചെറിയ ചുവന്നുള്ളി തൊലി kalanjath, ഒരു   ചെറിയ കഷ്ണം തൊലി കളഞ്ഞ ഇഞ്ചി, ഒരു പഴുത്ത തക്കാളി, അല്പ്പം ഉലുവാപ്പൊടി, പാകത്തിന് ഉപ്പു - ഇതൊക്കെ മിക്സിയിൽ ഇട്ടു ഒന്ന് കറക്കി എടുത്തു.  അത് serving bowl-ലേക്ക് ആക്കി. അതിൽ ഒരു കപ്പ്‌ തൈരും, നന്നേ ചെറുതായി അറിഞ്ഞ ഒരു ചെറിയ cucumber-ഉം  ചേർത്ത് ഇളക്കി.  മുകളിൽ കുറച്ചു മല്ലി ഇല  അരിഞ്ഞതും      കുരുമുളകുപൊടിയും വിതറി.  ശുഭം.
ഉപദേശി സുഹൃത്തു ഇതിന്റെ വിശേഷം, സുവിശേഷത്തിനു മുമ്പും പിമ്പും സൌകര്യംപോലൊക്കെ തന്റെ സുഹൃത്തുക്കളോട് പറഞ്ഞു.

4 അഭിപ്രായങ്ങൾ:

.