2015, മാർച്ച് 5, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 91


Blog Post No: 346 -

കുഞ്ഞുകവിതകൾ - 91അമ്മ

 
മനതാരിൽ കാണുന്നുണ്ട്  ഞാ-

നെന്നും  മുടങ്ങാതെയെന്നമ്മയെ; 

ദിനവും ഞാൻ രണ്ടു നേരത്തുമാ    

പടത്തിൻ മുമ്പിൽ കൈകൂപ്പുന്നു.

പുഞ്ചിരിതൂകുന്നുണ്ടാ  ചിത്രം

പ്രാര്ത്ഥനാമുറിയിൽ വെച്ച

ദൈവസങ്കല്പങ്ങൾക്കൊപ്പം തന്നെ;

അമ്മതൻ സ്നേഹവുമമ്മതൻ  

ലാളനവുമെന്നും നയിക്കുന്നു

നന്മയുൾക്കൊണ്ടീ ജീവിതപ്പാതയിൽ!  

***  

അച്ഛൻ

 

ഹൃദയത്തിൽ ജീവിക്കുന്നു ഇന്നുമെന്നച്ഛൻ

എന്നുമെൻ മുഖം കണ്ണാടിയിൽ കാണുമ്പോൾ;

 

ഹൃദയത്തിൽ ജീവിക്കുന്നു ഇന്നുമെന്നച്ഛൻ

ചിന്തയിൽ, പ്രവത്തിയിലച്ഛനെയോര്ക്കുമ്പോൾ; 

 

ഹൃദയത്തിൽ ജീവിക്കുന്നു ഇന്നുമെന്നച്ഛൻ

അച്ഛനെപ്പോലുണ്ടെന്നു കണ്ടവർ ചൊല്ലുമ്പോൾ!
 
***
 
 
സോദരർ

 
‘’സോദരർ തമ്മിലെ പോരൊരു പോരല്ല

സൌഹൃദത്തിന്റെ കലങ്ങി മറിയലാം’’ -

മഹാകവിതന്നുടെ  കവിതാശകലമെ-

ന്നുമേയിങ്ങനെ  ഓർക്കേണ്ടതുണ്ട് നാം,   

പറയുന്ന വാക്കുകൾ, ചെയ്തികളൊട്ടുമേ

വെക്കരുതൊരിക്കലും നമ്മളകതാരിൽ.

സോദരർക്കുള്ള പോരായ്മകളെല്ലാമേ   

നമ്മുടെ പോരായ്മകളായിട്ട് കാണണം;

പോരായ്മകൾ നീക്കി പോരാവുന്നവരാകാൻ

യത്നിക്കുകയെന്നതേയുള്ളൂ കരണീയം.

രക്തബന്ധങ്ങൾതൻ മഹിമ, നാം മാനുഷർ

മറക്കാവുന്നതല്ലീ ജീവിതത്തിലൊരിക്കലും.

 
 
 
 

8 അഭിപ്രായങ്ങൾ:

 1. അമ്മതൻ സ്നേഹവുമമ്മതൻ

  ലാളനവുമെന്നും നയിക്കുന്നു

  നന്മയുൾക്കൊണ്ടീ ജീവിതപ്പാതയിൽ!

  മറുപടിഇല്ലാതാക്കൂ
 2. നമ്മെ നാമാക്കിയ ബന്ധങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 3. രക്തബന്ധത്തിന്‍റെ മഹിമ!
  നന്നായിരിക്കുന്നു രചന
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 4. രക്തബന്ധങ്ങൾതൻ മഹിമ, നാം മാനുഷർ

  മറക്കാവുന്നതല്ലീ ജീവിതത്തിലൊരിക്കലും.!!
  കവിതകൾ നന്നായി...

  മറുപടിഇല്ലാതാക്കൂ

.