2015, മാർച്ച് 4, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 90


Blog Post No: 345 -

കുഞ്ഞുകവിതകൾ - 90

 

 
സപ്തം,  സമാധാനം...
 
സപ്താഹപാരായണമവർ ശ്രവിച്ചു,
സപ്തവർണ്ണങ്ങളാൽ മനം തിളങ്ങി;
സപ്തസ്വരങ്ങളും പിന്നെയവർ കേട്ടു,
സപ്തനാഡികൾക്കുണർവേറ്റുവാങ്ങി!
 
 ***
 
 
മലയാളിയുടെ ചമ്മന്തി വിശേഷം  
 
ഊണിന്നൊരു കറിയുമില്ലെന്നിരിക്കിലോ  
ചമ്മന്തിയുണ്ടെങ്കിൽ വലിയ പ്രശ്നമില്ല;
കറികളൊരുപാടുണ്ടെന്നിരിക്കിൽക്കൂടി
ചമ്മന്തിയുമുണ്ടെങ്കിലോ, ഊണ് കേമം!
 
***
 
സ്നേഹം
 
മധുരവും കയ്പ്പുമൊക്കെ
സഹജമാമാമീ ജീവിതത്തിൽ;
മധുരം കയ്ക്കും ചിലപ്പോൾ,
കയ്പ്പോ മധുരിക്കയും!
സ്നേഹം കലരാത്ത  മധുരം
കയ്ച്ചിട്ടിറക്കാനസാധ്യ,മെന്നാൽ
സ്നേഹം ചേർത്ത കയ്പ്പുനീരോ
പാനത്തിനൊരു തടസ്സമല്ലതന്നെ!

11 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. ചമ്മന്തിയുണ്ടെങ്കിൽ വലിയ പ്രശ്നമില്ലെന്നല്ല... ഒരുപ്രശ്നവുമില്ല തന്നെ... ഹ ഹ.!! :-)

    മറുപടിഇല്ലാതാക്കൂ

.