2015, മാർച്ച് 16, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 92



Blog Post No: 351 -

കുഞ്ഞുകവിതകൾ - 92





ചിലർ


ചിലർ വിളിക്കുമ്പോൾ

ചിലരെ കാണുമ്പോൾ 

ചിലരെ വായിക്കുമ്പോൾ

ചിലരെ ഓർക്കുമ്പോൾ

ചിലരെക്കുറിച്ചു കേൾക്കുമ്പോൾ 

ചിലരുമായി സംസാരിക്കുമ്പോൾ

ചിലരുമായി ബന്ധം സ്ഥാപിക്കുമ്പോൾ

ചില്ലറയല്ലാത്ത, നോട്ടുകെട്ടുകൾ 

ചിലവില്ലാതെ കിട്ടിയ സന്തോഷമല്ലെ?!

ചിലർ അങ്ങനെയാകുമ്പോൾ, ആ 

ചിലരെപ്പോലെ നമുക്കുമാവണ്ടേ?

ചിന്തിക്കുക, പ്രവര്ത്തിക്കുക.

*** 


ഗുരുത്വം


അന്ന്:


ശിഷ്യൻ ഗുരുവിനെ

ദൂരെ കണ്ടതും

മുണ്ടിന്റെ മടക്കിക്കുത്തഴിച്ചു 

തൊഴുകയ്യോടെ ചിരിക്കുന്നു.


ഇന്ന്:


ശിഷ്യൻ ഗുരുവിനെ

അടുത്തു കണ്ടിട്ടും

കാണാത്തമട്ടിൽ

വഴി മാറി നടക്കുന്നു

10 അഭിപ്രായങ്ങൾ:

  1. അവരും ഇവരും
    അന്നും ഇന്നും

    മറുപടിഇല്ലാതാക്കൂ
  2. ആലോചനാമൃതം!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.