2015, ജൂൺ 8, തിങ്കളാഴ്‌ച

അലാറം

Blog Post No: 387 -


അലാറം


''താക്കോൽ കൊടുക്കാതരുണോദയത്തിൽ

താനേ തുറക്കും വലിയോരലാറം.''

അത്തരത്തിലൊരലാറമില്ലായ്കയാൽ

ബാറ്റെറിയിട്ടൊരലാറം നാം വെക്കുന്നു!

കാലത്തലാറം കൂവിയുണര്ത്തുമ്പോൾ

ഉറക്കം മുറികയാലസ്വസ്ഥമാകുന്നു മനം!

വൈകിയാലും തോന്നേണം തന്നെത്താൻ -

അലാറം നമ്മെ സഹായിക്കാൻ നോക്കുന്നു,

നന്ദിയില്ലെങ്കിലും നന്ദികേടരുതെന്ന്.

അലാറത്തെയൊരു ബിംബമായ്ക്കാണണം,

നമ്മെ സഹായിക്കുമമ്മയെ പോലവേ,


ഉണര്ന്നു വര്ത്തിച്ചു ജീവിതം നേരിടാൻ!

7 അഭിപ്രായങ്ങൾ:

  1. അലാറം ബിംബമാണ്. ചിലപ്പോഴൊക്കെ എടുത്തെറിയാനും തോന്നും!!

    മറുപടിഇല്ലാതാക്കൂ
  2. കൂകിയുണര്‍ത്തുന്ന അലാറത്തെ കിടക്കയുടെ ഒരു മൂലയിലേക്ക് തള്ളിയിട്ട ശേഷമുള്ള ഉറക്കം അതിമനോഹരം....വരികളും അതിമനോഹരം...ഈയുള്ളവന്‍റെ ബ്ലോഗിലും കയറുമല്ലോ...ലിങ്ക് www.kappathand.blogspot.in

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു അലറാം വിശേഷം
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.