Blog Post No: 394 –
കുഞ്ഞുകവിതകൾ - 104
ആ ശക്തി!
ശിശുക്കൾ നിഷ്ക്കളങ്കർ
അവരോടു നാം പൊറുക്കണം, സഹിക്കണം
അവരെ വേണ്ടപോൽ സ്നേഹിക്കണം
അപ്പോൾ, അവരുടെ അച്ഛനമ്മമാർക്ക്
സന്തോഷം, നമ്മളോട് സ്നേഹം
ആ അച്ഛനമ്മമാരെ വേറെ
തൃപ്തിപ്പെടുത്തേണ്ടതില്ല.
ഈ അച്ഛനമ്മമാർ പ്രകൃതി / ദൈവം
നാം, നാം തന്നെ
ശിശുക്കളോ, സഹജീവികൾ
സഹജീവികളെ സ്നേഹിക്കുമ്പോൾ
പ്രകൃതിക്ക് / ദൈവത്തിനു ഇഷ്ടം
പ്രകൃതിയെ / ദൈവത്തിനെ
പ്രീതിപ്പെടുത്താൻ വേറൊന്നും
പ്രത്യേകം വേണമെന്നില്ല
സഹജീവികളിൽ, നമ്മളിൽ
ആ ശക്തി നിറഞ്ഞിരിക്കുന്നു!
പരിഹാരം
ഔഷധങ്ങൾക്ക് വിധേയമാണ്
മിക്ക രോഗങ്ങളെങ്കിലും,
വിധേയമാകാത്തവക്ക്
ശസ്ത്രക്രിയതന്നെ ശരണം;
ശസ്ത്രക്രിയയി,ലൊരവയവമോ
അവയവങ്ങളോ നീക്കപ്പെടാം!
സൗഹൃദത്തിൽ കാണുന്ന
കാര്യങ്ങളുമിതുപോലെ തന്നെ!
തമ്മിലൊതുക്കിത്തീർക്കുവാൻ
സാധ്യമാവുന്നില്ലയെന്നാൽ
ബന്ധം വേർപെടുത്തി,യവർ
പരിഹാരം കാണണമതിന്.
അസുഖം, ശത്രുത - രണ്ടും
ഇല്ലാതാക്കുന്നതാണു ബുദ്ധി.
ഇല്ലാതാക്കാന്‍ നോക്കിനോക്കി പരാജയപ്പെട്ട് പോകുന്ന ചില വിഷയങ്ങള്‍
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
മറുപടിഇല്ലാതാക്കൂസ്നേഹമാണഖിലസാരമൂഴിയില്...
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
മറുപടിഇല്ലാതാക്കൂവായിച്ചു ഡോക്ടർ - ആശംസകൾ
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂഅസുഖം ഇല്ലാത്ത ആയുസ്സും.....
മറുപടിഇല്ലാതാക്കൂശത്രുതയില്ലാത്ത മനസ്സും സംജാതമാകുമ്പോള്‍
ഭൂമിയിൽ സ്വര്‍ഗ്ഗം പിറക്കുന്നു......
ഡോക്ടറുടെ സ്നേഹത്തൂലികക്ക് ആശംസകൾ
Thanks, my friend.
ഇല്ലാതാക്കൂ