2015, ജൂൺ 20, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 102


Blog Post No: 392 -
കുഞ്ഞുകവിതകൾ - 102

പ്രകൃതിനിയമം 

ജീവിതം പൂർണ്ണമാകുന്നതു കാണുന്നു നാം  
സ്ത്രീപുരുഷന്മാർ  തമ്മിൽ  പ്രാപിക്കുമ്പോൾ;
സകല ജീവജാലങ്ങൾക്കും ചേതന-അചേതന 
വസ്തുക്കൾക്കെല്ലാമീ പ്രകൃതിനിയമം ബാധകം!
ഇളകാതുറപ്പിക്കാനുള്ളവ, വൈദ്യുതിസഹായി, 
പൂട്ട്‌, അടപ്പ് തുടങ്ങിയെല്ലാമേ ഇതിൽപ്പെടും!  പ്രണയിതാവും, പ്രണയിനിയും, പിന്നെ പനിനീർപ്പൂവും

പനിനീർപ്പൂവ് പുഞ്ചിരിച്ചു, 
പ്രണയിതാവതാ വരുന്നു, 
പ്രണയപ്രതീകമാം തന്നെ 
പ്രണയിനിക്ക് സമ്മാനിക്കാൻ! പുതുമോടികൾ 


പുറത്തു മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു, 
അകത്തു പുതുമോടികളുടെ മനസ്സിൽ കുളിരും; 
പുറത്തുള്ളവർ തീ കാഞ്ഞു ആസ്വദിക്കുന്നു, 

മന-ശരീരങ്ങൾ ബന്ധപ്പെടുത്തി മിഥുനങ്ങളും! 

6 അഭിപ്രായങ്ങൾ:

 1. പ്രകൃതിനിയമപ്രകാരം കാര്യങ്ങള്‍ നടക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 2. നല്ല വരികള്‍
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. പനിനീർപ്പൂവ് പുഞ്ചിരിച്ചു,
  പ്രണയിതാവതാ വരുന്നു,
  പ്രണയപ്രതീകമാം തന്നെ
  പ്രണയിനിക്ക് സമ്മാനിക്കാൻ!

  മറുപടിഇല്ലാതാക്കൂ

.