2013, നവംബർ 3, ഞായറാഴ്‌ച

കാഥികന്റെ പണിപ്പുര എന്ന സമ്മാനവും ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളും

Blog Post No: 131 -

കാഥികന്റെ പണിപ്പുര എന്ന സമ്മാനവും 
ബന്ധപ്പെട്ട കുറച്ചു  കാര്യങ്ങളും

(ഓർമ്മക്കുറിപ്പ്‌)

സമർപ്പണം:

''ഒരു ബസ്സ് യാത്ര'' എന്ന പ്രബന്ധം തയ്യാറാക്കിയതിനു എന്നെ അനുമോദിച്ച അതേ കമലം ടീച്ചര്ക്ക്.  


1968 ഓഗസ്റ്റ് മാസത്തിലെ ഒരു പ്രഭാതം.  പാലക്കാട് ജില്ലയിലെ അയലൂർ ശ്രീ സുബ്രഹ്മണ്യ മെമ്മോറിയൽ ഹൈ സ്കൂൾ വിദ്യാര്ത്ഥികളുടെയും  അദ്ധ്യാപകരുടെയും   അസംബ്ലി. പതിവുപോലെ പിരിയുന്നതിനു മുമ്പായി,  ഹെഡ് മാസ്റ്റർ കൃഷ്ണമൂര്ത്തി അയ്യർ പറയുന്നു - കഴിഞ്ഞ വര്ഷം ഇവിടെ പഠിപ്പിച്ച മലയാളം അദ്ധ്യാപിക കമലം....   (എല്ലാവര്ക്കും ആകാംക്ഷയായി - കമലം ടീച്ചര്ക്ക് എന്ത്പറ്റി?  പാവംനല്ല അദ്ധ്യാപിക.  അവർപറഞ്ഞിരുന്നുഅടുത്തവര്ഷം മുതൽ വേറെ വിദ്യാലയത്തിൽ ആയിരിക്കുമെന്ന്.)  ഹെഡ് മാസ്റ്റർ തുടർന്നു..  കമലം ടീച്ചർ അവരുടെ എട്ടാം ക്ലാസിലുള്ള വിദ്യാര്ത്ഥികളോട് പറഞ്ഞിരുന്നത്രെ -  കൊല്ലപ്പരീക്ഷയിൽ എല്ലാ ഡിവിഷനുകളിലും കൂടി  ഒന്നാമതെത്തുന്ന വിദ്യാര്ത്ഥിക്ക് തന്റെവക ഒരു സമ്മാനം ഉണ്ടായിരിക്കുമെന്ന്.  അതുപ്രകാരം ടീച്ചർ എന്റെ പേരിൽ (ഹെഡ് മാസ്റ്ററുടെ) ഒരു പുസ്തകം അയച്ചു തന്നിട്ടുണ്ട്.  ആര്ക്കായിരിക്കും ഒന്നാം സ്ഥാനം കിട്ടിയത്?  ഞാൻ ആലോചിച്ചു - പതിവായി എനിക്കാണ് കിട്ടിയിരുന്നത്.  എന്നാൽഉണ്ണികൃഷ്ണൻ നമ്പൂതിരിജയകൃഷ്ണനുണ്ണി എന്നിവര് എപ്പോഴും തൊട്ട്‌ പിറകിൽ ഉണ്ട്.  എനിക്കോഅവര്ക്ക് ആർക്കെങ്കിലുമോ?  പ്രധാന അദ്ധ്യാപകൻ പറഞ്ഞു - ശരിആരാണ് എം. പ്രേമകുമാരൻ?  ഉണ്ടെങ്കിൽ വരിക.  ഞാൻ സന്തോഷത്തോടെകയ്യടികളുടെ അകമ്പടിയോടെ ആ പുസ്തകം അദ്ധ്യാപകനിൽ നിന്ന്  വാങ്ങി.   ഒരിക്കലും മറക്കാൻ പറ്റാത്ത സന്തോഷം നിറഞ്ഞ നിമിഷങ്ങൾ.  ഞാൻ ക്ലാസില്പോയി ആ പുസ്തകം തുറന്നു നോക്കി - എം.ടി.യുടെ കാഥികന്റെ പണിപ്പുര! 

ആ പുസ്തകം വായിച്ചു.  പിന്നീട് ആർ വായിക്കാനായി കൊണ്ടുപോയി എന്ന് ഓര്ക്കുന്നില്ല.  കയ്യിലുണ്ടായിരുന്ന മറ്റു പല പുസ്തകങ്ങളുമെന്നപോലെ അതും പോയിക്കിട്ടി. 

അന്ന്കാഥികന്റെ പണിപ്പുര വായിച്ച് മനസ്സിലാക്കാൻ മാത്രം ഞാൻ പോരാ എന്നെനിക്കു തോന്നി.  പലരുടേയും പല കഥകളും വായിച്ചു.  എന്നാൽ എന്റെ കര്മ്മമണ്ഡലം മറുനാട്ടിൽ ആയതോടുകൂടി വായന കുറഞ്ഞു.  എന്നിരിക്കിലും സാഹിത്യവാസന എന്നെ അതില്നിന്നു പിന്തിരിപ്പിച്ചില്ല.

കഥകൾ മാത്രമല്ലസാഹിത്യത്തിലെ മറ്റു ശാഖകളിലും എന്നെക്കൊണ്ട് ആവുന്നതുപോലെ ഞാൻ ബ്ലോഗ്സ് എഴുതി.  കഥയുടെ കാര്യം പറയുകയാണെങ്കിൽ - കഥാകാരൻ പറയുന്നപോലെയുംകഥാപാത്രങ്ങൾ പറയുന്നപോലെയും എല്ലാം.  പല കഥാസ്വാദകാരുടെയുംഎഴുതുന്നവരുടെയും ഇക്കാര്യത്തിലുള്ള താല്പ്പര്യം വിഭിന്നമാണ്.  ആയതുകൊണ്ട് തിനിക്കിഷ്ടപ്പെടാത്ത രീതിയെ വിമർശിക്കാൻ വരെ അവർ തയ്യാറാവുന്നു.  ഇങ്ങനെ എഴുതിയപ്പോൾ ഓര്ക്കുന്നത് വേറൊന്നാണ്‌: എന്റെ ഒരു അടുത്ത ബന്ധു ഉണ്ട്.  അയാൾഔദ്യോഗികമായി ഒരു കത്ത് തയ്യാറാക്കിയാൽതെസാറസ് എന്നതിൽ പോയി കടിച്ചാൽ പൊട്ടാത്ത വല്ല വാക്കുകളും ഉണ്ടെങ്കിൽ അതെടുത്തു കത്തിൽ തിരുകിക്കയറ്റും.  വായിക്കുന്ന ആൾസിനിമാനടൻ സലിംകുമാർ പറഞ്ഞപോലെ ''പണ്ടിതനാണെന്ന് തോന്നുന്നു'' എന്ന് പറയണം.  അത്ര തന്നെ.  ഏതായാലും ആ രീതിയോട് എനിക്ക് താല്പ്പര്യമില്ല.

കാഥികന്റെ പണിപ്പുരയെക്കുറിച്ച് എഴുതിവന്നപ്പോൾബന്ധപ്പെട്ടു ഈ കാര്യങ്ങളും എഴുതി എന്ന് മാത്രം.

26 അഭിപ്രായങ്ങൾ:

  1. നല്ല ഓര്‍മ്മക്കുറിപ്പ് മാഷേ.

    ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ ഇതേ പോലെ എനിയ്ക്ക് സമ്മാനമായി കിട്ടിയ എംടി യുടെ "ബന്ധനം" എന്ന പുസ്തകത്തെ ആണ്. അന്ന് ബാല സാഹിത്യങ്ങളും കുറച്ച് ഡിറ്റക്ടീവ് കഥകളുമൊക്കെ മാത്രമായിരുന്നു വായിച്ചു കൊണ്ടിരുന്നത്. അന്ന് ആദ്യമായി വായിച്ചപ്പോള്‍ ആ കഥ ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറെക്കാലത്തിനു ശേഷം വായിച്ചപ്പോഴാണ് ആ കഥ മനസ്സിലായത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, ശ്രീ. പലതും അങ്ങിനെതന്നെ. പൊൻ കുന്നം വര്ക്കിയുടെ ദാഹം എന്ന കഥ വായിച്ചു. അച്ഛൻ ചോദിച്ചു - മനസ്സിലായോ. ഞാൻ പറഞ്ഞു - ഇല്ല. ഹാ, കുറേക്കൂടി കഴിയണം - അച്ഛൻ ചിരിച്ചു. പിന്നീട് എനിക്ക് മനസ്സിലായി - അത് കാമദാഹത്തെ കുറിച്ചാണെന്ന്!

      ഇല്ലാതാക്കൂ
  2. സത്യമാണ് ഡോക്ടര അത് പറഞ്ഞപ്പോഴാണ് ഡോക്ടറുടെ എന്റെ വായനയിൽ നിന്ന് ഇപ്പൊ കാണാറില്ലല്ലോ എന്ന് ഓര്ത്തത് നല്ലൊരു പക്തി ആയിരുന്നു തുടരണം എന്നൊരു അപേക്ഷയുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. ലളിതമായ പദങ്ങൾ മതി മനസ്സിലുള്ള തോന്നലുകൾ വായനക്കാരനെ അറിയിക്കാൻ. അല്ലാത്തപക്ഷം എഴുതിയത് ശ്രദ്ധിക്കപ്പെടാതെപോവും. ശ്രി ബൈജു എഴുതിയതുപോലെ '' എൻറെ വായനയിൽ നിന്ന് "" നല്ലൊരു പങ്ക്തിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗികന്റെ പണിപ്പുരയില്‍ നിന്ന് ഇനിയും വരട്ടെ കുറിപ്പുകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്,മുഴച്ചുനില്‍ക്കാത്ത അവനവന്‍റേതായ ശൈലിയില്‍ എഴുതുമ്പോള്‍ അതിന്‍റേതായ ആസ്വാദ്യത കൈവരാതിരിക്കില്ല.നമ്മുടെ സാഹിത്യമണ്ഡലത്തില്‍ തന്നെ
    വിത്യസ്തത പുലര്‍ത്തുന്ന ശൈലിയുള്ളവരാണല്ലോ.ആ ശൈലീവിശേഷത്തേയും നാം ഇഷ്ടപ്പെടുന്നു.
    നന്നായിരിക്കുന്നു ഡോക്ടര്‍ ഈ കുറിപ്പ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. അത്തരം ഒരു സമ്മാനം കിട്ടുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത സന്തോഷം നിറഞ്ഞ നിമിഷങ്ങൾ തന്നെ ആയിരിക്കും . അതും എം.ടി.യുടെ കാഥികന്റെ പണിപ്പുര.എന്ത് സന്തോഷമായിരിക്കും എന്ന് ഊഹിക്കാന്‍ കഴിയുന്നു.
    ലീവില്‍ പോയി മകളുടെ കന്യാദാനം കഴിഞ്ഞു വന്നിട്ട് വീണ്ടും എഴുത്തു തുടരും എന്ന് കരുതുന്നു.
    കൂട്ടത്തില്‍ മകള്‍ക്കു ഐശ്വര്യപൂര്‍ണമായ ഒരു വിവാഹ ജീവിതം ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ആത്മകഥാംശം ഉൾക്കൊണ്ട താങ്കളുടെ പോസ്റ്റ്‌ അതീവ ഹൃദ്യമായി തോന്നി. ജീവിതത്തിലെ ഇത്തരം അവിസ്മരണീയമായ മുഹൂർത്തങ്ങൾ വായനക്കരുമായി ഇനിയും പങ്കുവെക്കുമല്ലൊ..

    മറുപടിഇല്ലാതാക്കൂ
  8. ഇങ്ങനെയുള്ള അനുഭവങ്ങളാണ് വായിക്കാൻ ഇഷ്ടപ്പെടുന്നത്. അതുപോലുള്ള അനുഭവങ്ങൾ പറയാൻ മറ്റുള്ളവർക്കുകൂടി താല്പര്യം ഉണ്ടാക്കും.

    മറുപടിഇല്ലാതാക്കൂ
  9. അനുഭവക്കുറിപ്പ് നന്നായി ഏട്ടാ ...
    ഇനിയും ഇതുപോലത്തെ കുറിപ്പുകൾ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  10. അറിവില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത താങ്കളുടെ ചിന്തകളും ഓര്‍മ്മകളും വാക്കുകളായി മാറുമ്പോള്‍ വായിക്കാന്‍ വളരെ സുഖമുണ്ട്. പച്ചപിടിച്ച പഴയ പാലക്കാടന്‍ ഗ്രാമങ്ങളിലൂടെ നടന്നുപോയ ഒരനുഭവം.അതുകൊണ്ട് തന്നെ ഇത് മുടങ്ങാതെ തുടരുക.. ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  11. കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതു കൊണ്ട് കുഴപ്പമില്ല. ചുരുങ്ങിയത് ആ എഴുത്തുകാരനെങ്കിലും അതിന്റെ അർത്ഥം മനസ്സിലായിരിക്കണം.
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. thak u ette - ippozhanu manassilayathu - M.T.yude book sammanamayi kittiyathum, aa samayathu etta ezhuthiyirunnu ennu ariyunnathum. NALLA BAVUKANGAL NERUNNU. iniyum ezhutuka...

      ഇല്ലാതാക്കൂ
    2. ഞാൻ അടുത്ത കാലത്തുവരെ, ഇത്ര വയസ്സായിട്ടും, ഒരു talkative അല്ല എന്നതുകൊണ്ടും, ഒരു ഏകാന്തപഥികൻ എന്നതുകൊണ്ടും, ഈ വക കാര്യങ്ങളൊന്നും നിങ്ങൾ വീട്ടുകാര്ക്കുപോലും പറഞ്ഞാലേ അറിയൂ. എന്റെ ബ്ലോഗുകളിൽ ഇതൊക്കെ കാണാം. ഇനിയും ഒരുപാട്..... താങ്ക്സ്.

      ഇല്ലാതാക്കൂ
  12. ഭായിക്ക് അനുഭങ്ങളുടെ ഒരു കലവറ തന്നെയുണ്ടല്ലോ ...

    മറുപടിഇല്ലാതാക്കൂ
  13. Vayichal pettannu pidi kodukkathe kadinamayi ezhuthunnathanu mahasahithyam ennu otu abadha darana pandu enikumundayirunnu...madhavikuttiyude neypayasam enna katha vayichathode athu marikkitti...

    മറുപടിഇല്ലാതാക്കൂ

.