Blog Post No: 360 -
കോളേജു മതി 
(ഒരു കുസൃതിമാളു പരമ്പര) 
മാളൂട്ടി ബാൽക്കണിയുടെ ഗ്രില്ലിൽ പിടിച്ചു കയറി,  
വീട്ടിനു പുറകുവശത്തുള്ള
കെ.ജി. ക്ലാസ്സുകളിലേക്ക് നോക്കി നിന്നു. 
അവിടെ കുട്ടികൾ കരയുന്നു. അവർ എന്തിനാണ് കരയുന്നതെന്നു
മാളുട്ടിക്ക്
മനസ്സിലായില്ല.
അപ്പോൾ,  അവിടേക്ക്  കുട്ടുമാമ (മാളുട്ടിയുടെ അമ്മയുടെ കസിൻ) വന്നു.
''കുട്ടുമാമേ, കുട്ടുമാമേ ആ കുട്ട്യേള് ന്തിനാ കരേണ്?''
കുട്ടുമാമ: 
''അതോ, അവര് വികൃതി കാട്ട്യേപ്പോ,
ടീച്ചര് അടിച്ചു. അതിനാ കരേണ്. മാളൂട്ടീം സ്കൂളില് പോകാൻ തൊടങ്യാ, വികൃതി കാട്ടുമ്പോ ഇതുപോലെ ടീച്ചര് തല്ലും.''
മാളൂട്ടിക്ക് പേടിയായി. 
താൻ ഒരു കൊച്ചു വികൃതി ആണെന്ന് സ്വയം ബോധം ഉണ്ട്! 
''അപ്പൊ, കുട്ടുമാമേം
ടീച്ചരു തല്ല്വോ?''
''ഏയ്, ഞാൻ കോളേജിൽ അല്ലെ? 
അവടെ അടിക്കില്ല്യ.''
മാളൂട്ടിക്ക് സമാധാനം ആയി. 
മാളൂട്ടി :
മാളൂട്ടി :
''അപ്പൊ, മാളൂനും കോളെജി പോയാ മതി.  സ്കൂളില് പോണ്ട.'' 
 
