2015, ജൂൺ 17, ബുധനാഴ്‌ച

ഐന്‍സ്റ്റൈന്റെ കഥ

Blog Post No: 391 -

ഐന്‍സ്റ്റൈന്റെ കഥ  


ഐന്‍സ്റ്റൈന്റെ കഥ  -  സന്ദർഭവശാൽ പണ്ട് വായിച്ചത്, പഠിച്ചത് ഓർത്തുപോകുന്നു.  ആർ എഴുതിയതാണെന്നോർമ്മയില്ല.  രസകരമായ ഒരു നോവൽ പോലെ വായിച്ചുപോകാം. 

എക്സ്  എന്ന കള്ളൻ എന്നൊരു അദ്ധ്യായമുണ്ട്.  ആൽബെർട്ട് ആൽജിബ്രയിൽ മോശമായിരുന്നു. എത്ര പഠിച്ചാലും തലയിൽ കയറില്ല.  ആ കുട്ടിയാണ് പില്ക്കാലത്ത് ലോകം കണ്ട ശാസ്ത്രജ്ഞന്മാരിൽ മുൻപന്തിയിൽ തന്നെ ഇടം നേടിയ ആൾ. 

ഒരു കോളേജിൽ ആദ്യമായി പഠിപ്പിക്കാൻ എത്തിയപ്പോൾ, പരിചയപ്പെടലിന്റെ ഭാഗമായി വിദ്യാര്ത്ഥികൾ ചോദിച്ചു - സാറിന്റെ പേര്?

ആൽബെർട്ട് ഐൻസ്റ്റൈൻ.

വിദ്യാര്ത്ഥികൾ അന്തം വിട്ടു.  കേട്ടിട്ടുണ്ട് ധാരാളം.  പടം കണ്ടിട്ടുണ്ട്. ഒന്നുകൂടി മുഖത്തേക്ക് സൂക്ഷിച്ചു നോക്കി - അതെ. അതേ ചപ്രത്തല! അതേ കണ്ണുകൾ, അതേ ഭാവം!   തങ്ങൾ ഭാഗ്യമുള്ളവരാണ്.

ഐൻസ്റ്റൈൻ സിദ്ധാന്തങ്ങൾ ഏറെ പ്രസിദ്ധമാണ്.
സമയത്തിന്റെ വിലയെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചത് ഇങ്ങനെയായിരുന്നു: 

1. നിങ്ങൾ നിങ്ങളുടെ ചൂണ്ടുവിരൽ ഒരു ചിമ്മിനിവിളക്കിന്റെ ആഴിയിൽ കാട്ടുക.  എത്ര നേരം കാട്ടും?

2. നിങ്ങൾക്ക്, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു സർവാംഗസുന്ദരിയുമായി സൊള്ളിക്കൊണ്ടിരിക്കാൻ അവസരം ലഭിച്ചു എന്ന് കരുതുക. എത്രനേരം നിങ്ങൾ അങ്ങനെ ചെയ്യും? 

ഇനി രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.  സമയത്തിന്റെ വില അറിയും!  രണ്ടാമത്തെത്തിന്റെ താല്പ്പര്യം ഏതിലും കാണിക്കാൻ നോക്കുക.  

10 അഭിപ്രായങ്ങൾ:

  1. ആ മഹാപ്രതിഭയെക്കുറിച്ച് പുതിയ അറിവുകൾ

    മറുപടിഇല്ലാതാക്കൂ
  2. രണ്ടാമത്തെത്തിന്റെ താല്പ്പര്യം ഏതിലും കാണിക്കാൻ നോക്കുക. >>>>>>> എപ്പടി നടക്കും!!!

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. 1. നിങ്ങൾ നിങ്ങളുടെ ചൂണ്ടുവിരൽ ഒരു ചിമ്മിനിവിളക്കിന്റെ ആഴിയിൽ കാട്ടുക. എത്ര നേരം കാട്ടും?

    2. നിങ്ങൾക്ക്, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു സർവാംഗസുന്ദരിയുമായി സൊള്ളിക്കൊണ്ടിരിക്കാൻ അവസരം ലഭിച്ചു എന്ന് കരുതുക. എത്രനേരം നിങ്ങൾ അങ്ങനെ ചെയ്യും?

    ഇനി രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. സമയത്തിന്റെ വില അറിയും! രണ്ടാമത്തെത്തിന്റെ താല്പ്പര്യം ഏതിലും കാണിക്കാൻ നോക്കുക.

    മറുപടിഇല്ലാതാക്കൂ

.