2015, മേയ് 1, വെള്ളിയാഴ്‌ച

മുഖപുസ്തക വിശേഷം


Blog Post No: 376 -

മുഖപുസ്തക വിശേഷം 

ഭാരതപര്യടനം  എന്ന ഗ്രന്ഥത്തിൽ, കുട്ടികൃഷ്ണ മാരാര് രണ്ടഭിവാദനങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.  അര്ജുനന്റെയും കർണ്ണന്റെയും.  ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ അര്ജുനനും കർണ്ണനും ചെന്ന് കാണുന്ന ഭാഗമാണ്.  അതിൽ, കർണ്ണന്റെ അഭിവാദനം ആണ് ശ്രേഷ്ഠമെന്നു മാരാര് സമർത്ഥിക്കുന്നുണ്ട്. മാരാരുടെ നിരൂപണ നൈപുണ്യം ഒന്ന് വേറെ തന്നെ.  

ബുദ്ധിമാന്മാർ ജീവിക്കുന്നു എന്ന തന്റെ പുസ്തകത്തിൽ, പ്രൊഫ്‌ ജോസഫ്‌ മുണ്ടശ്ശേരി, താൻ എന്ന നിരൂപകനെയും എൻ. വി. കൃഷ്ണവാരിയരെയും കുറിച്ച് പറയുന്നു.  മുണ്ടശ്ശേരി മാസ്റ്റർ അഹങ്കാരം പറയുകയല്ല, അഭിമാനത്തോടെ എഴുതുന്നതായിട്ടാണ് തോന്നിയത്. 

പ്രൊഫ്‌. എം. കൃഷ്ണൻ നായര് മാദ്ധ്യമങ്ങളിൽ എഴുതിയിരുന്ന സാഹിത്യവാരഫലം ശ്രദ്ധേയമായിരുന്നു.  ആംഗലേയ സാഹിത്യത്തിലെ ഏതാനും രചനകളെ, അല്ലെങ്കിൽ രചനയെ ചൂണ്ടിക്കാണിച്ചു നമ്മുടെ എഴുത്തുകാരൻ / എഴുത്തുകാരി ഇതൊക്കെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു എന്ന് പലപ്പോഴും വായിച്ചപ്പോൾ അത് ആത്മാര്ത്ഥമായി പറയുകയാണോ എന്ന് ഞാൻ ശങ്കിച്ചിരുന്നു.  എന്നാൽ, അതാ പിന്നീടൊരിക്കൽ ''മുരുക്കിൻപൂക്കൾ'' എന്ന ഒരു കവിതയെക്കുറിച്ച് / കവയിത്രിയെക്കുറിച്ച് നല്ല നിലക്ക് എഴുതിയിരിക്കുന്നു.  ആംഗലേയസാഹിത്യത്തിലെതന്നെ ഒരു കൃതിയുമായി തട്ടിച്ചു നോക്കിക്കൊണ്ട്.  അതിൽ ആര്ത്തവരക്തത്തെ ചോക്കലെട്ടു പേസ്റ്റുപോലെ എന്നൊക്കെ എഴുതിയത് നാം വായിക്കുമ്പോൾ അറപ്പ് തോന്നും.  എന്നാൽ, ഇതെത്ര മനോഹരം - മുരുക്കിൻ പൂക്കൾ ഋതുവിന്റെ സിംബൽ... എന്നൊക്കെ അദ്ദേഹം വിവരിച്ചിരുന്നു. 

ഇതൊക്കെ, നമ്മുടെ സാഹിത്യത്തിൽ, ''ഇരുത്തം'' വന്നവരെക്കുരിച്ചു, പ്രഗല്ഭമതികളുടെ വിമര്ശനം ആണ്.  എന്നാൽ, ഇന്ന് കാലം മാറിയതോടുകൂടി മുഖപുസ്തകത്ത്തിൽ എഴുതാൻ സാധാരണക്കാർക്കും സൗകര്യം വന്നപ്പോൾ, ആവുംവിധം അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, കഴിവ് തെളിയിക്കാത്തവരും, ശരിയായ നിലക്ക് ഒരു പ്രൊഫൈൽ പോലും ഇല്ലാത്തവരും ''വിമര്ശന''വുമായി വന്നു എഴുതാൻ തുടങ്ങിയവരെ,  എഴുതുന്നവരെ കളിയാക്കുന്ന ഘട്ടം വരെ എത്തിയിരിക്കുന്നു!     

7 അഭിപ്രായങ്ങൾ:

  1. എഴുത്തുകാരെക്കാള്‍ കൂടുതൽ സിനിമാക്കാര്‍ ഇതിന്‍റെ ദുരിതം അനുഭവിക്കുന്നുണ്ട്.
    അഭിപ്രായ സ്വാതന്ത്ര്യം നല്ലത് തന്നെ. എന്നാല്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അത് പറയാൻ താനെത്രമാത്രം യോഗ്യനാണെന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. വിമര്‍ശകന്‍ ആരായാലും അവര്‍ പറയുന്നതില്‍ നല്ല വശം ഉള്‍കൊള്ളുകയും മറ്റത് അവഗണിക്കുകയും ചെയ്യുക.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.