Blog Post No: 384 -
കുഞ്ഞുകവിതകൾ - 99
മനുഷ്യർ!
സ്വർഗ്ഗത്തിൽ ദേവതമാരാണത്രെ
നരകത്തിലോ അസുരഗണങ്ങളും.
ഭൂമിയിൽ മാനുഷരായ്പ്പിറന്നവർ
സ്വർഗ്ഗം പൂകണമെന്നാശിക്കുന്നോർ
മാനുഷിക ചാപല്യങ്ങൾ നിറയും
ചിന്തകൾ, പ്രവർത്തികളൊക്കവേ
നരകയാതനക്കായി വഴി മാറ്റുന്നു!
എന്നിരിക്കിൽകൂടിയപൂർവം ചില-
രവരുടെ സത്പ്രവത്തികൾകൊണ്ടു
സ്വർഗ്ഗവാതിൽക്കലെത്തിപ്പെടുമ്പോൾ,
പലരുമീ ഭൂമിയിൽത്തന്നെ സ്വർഗ്ഗവും
നരകവുമനുഭവിക്കുന്നതും കാണാം!
മിത്രങ്ങൾ
കവിതയും ഗാനവും കണ്ടുമുട്ടി,
അവർ സുഹൃത്തുക്കളായി;
എങ്കിലും അവർക്കിടയിൽ
അഭിപ്രായവ്യത്യാസങ്ങൾ!
അവർ സംഗീതത്തെ ചെന്ന് കണ്ടു,
സംഗീതം അവരുടെ
അഭിപ്രായവ്യത്യാസങ്ങൾ
പരിഹരിച്ചു, മൂവരും
നല്ല മിത്രങ്ങളായി!
ഭൂമിയില്‍ സ്വര്‍ഗ്ഗവും,നരകവും പണിയുന്നവര്‍....
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
ആശംസകള്‍.ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂസ്വർഗ്ഗത്തിൽ ദേവതമാരാണത്രെ
മറുപടിഇല്ലാതാക്കൂനരകത്തിലോ അസുരഗണങ്ങളും.
ഭൂമിയില്‍ ഇരുവരും ഉണ്ട്. അപ്പോള്‍ ഭൂമിയല്ലേ മികച്ചത്
Athe. Aadyathe koottar nanne churukkam. :)
ഇല്ലാതാക്കൂസ്വർഗവും നരകവും കൂടി മനുഷ്യനെ സ്വാർത്ഥമോഹികളാക്കുന്നു . കവിതയെ ഗാനമാക്കുന്നത് സംഗീതമാണ്....
മറുപടിഇല്ലാതാക്കൂThank u.
ഇല്ലാതാക്കൂസ്വർഗ്ഗവാതിൽക്കലെത്തിപ്പെടുമ്പോൾ,
മറുപടിഇല്ലാതാക്കൂപലരുമീ ഭൂമിയിൽത്തന്നെ സ്വർഗ്ഗവും
നരകവുമനുഭവിക്കുന്നതും കാണാം!
Athe, thanks.
ഇല്ലാതാക്കൂ