2015, മേയ് 14, വ്യാഴാഴ്‌ച

വിശുദ്ധി



Blog Post No: 382 -
വിശുദ്ധി

(മിനിക്കഥ)

കാലത്ത് നേരത്തെ മീറ്റിംഗ് ഉള്ളതാണ്.  കച്ചവട സുഹൃത്തുക്കൾ തലേന്ന് രാത്രിയിൽത്തന്നെ ഹോട്ടലിൽ എത്തി.  സുഖമായി ഉറങ്ങി.  എല്ലാവരും നേരത്തെ തന്നെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തി. 
നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ മീറ്റിംഗ് തുടങ്ങി.  അവർ തങ്ങളുടെ കച്ചവടത്തിന്റെ പുരോഗതിക്കു ആവശ്യമായ വിഷയങ്ങൾ സംസാരിച്ചു.  കൂട്ടത്തിൽ അതിനു പ്രതിബന്ധമായി നില്ക്കുന്ന ഒരാളെക്കുറിച്ചും.  ''അവനെ ഉടൻ തട്ടിക്കളയാനുള്ള പദ്ധതി നോക്കണം'', ഒരാൾ പറഞ്ഞു!
ആ അഭിപ്രായം എല്ലാവര്ക്കും സ്വീകാര്യമായി.  അത് ഒരു പ്രമേയമായി അവർ കയ്യടിച്ചു പാസ്സാക്കി. അങ്ങനെ അവർ മന:ശുദ്ധി വരുത്തി.
അവരുടെ മനസ്സിലുള്ള പിശാച് ആര്ത്തട്ടഹസിച്ചു; മനസ്സിലുള്ള ദൈവം ആ മനുഷ്യരുടെ ദുഷ്ചിന്ത മനസ്സിലാക്കി  പൊട്ടിക്കരഞ്ഞു!

12 അഭിപ്രായങ്ങൾ:

  1. അപ്പ ഈ ദൈവം വിചാരിച്ചാ ആ പിശാചിനെ തോല്പിക്കാനാവില്ലെന്നോ. അത്രേം ശക്തിയൊന്നും ഇല്ലാരിക്കും

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യന് മനുഷ്യൻ മാത്രമെയുള്ളു എന്ന് മനുഷ്യൻ തിരിച്ചറിയുന്ന കാലത്ത് മനുഷ്യനിൽ നിന്ന് ദൈവവും, പിന്നാലെ പിശാചും പടിയിറങ്ങും. അന്നുമുതൽ മനുഷ്യനിൽ മനുഷ്യത്വവും, സഹോദരനെ തിരിച്ചറിയാനുള്ള കഴിവും ആവിർഭവിക്കും.....

    മറുപടിഇല്ലാതാക്കൂ
  3. പുറംശുദ്ധിവരുത്തീട്ട്‌ അകത്ത് പിശാചിനെ കുടിയിരുത്ത്യോര്‍ക്കെങ്ങനെ
    മനഃശുദ്ധി കൈവരും!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. അപ്പോള്‍ ദൈവം തോറ്റു ചെകുത്താന്‍ ജയിൽച്ചു......ആശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും.!!
    എന്തിനാണാവോ...????

    മറുപടിഇല്ലാതാക്കൂ

.