2015, മേയ് 5, ചൊവ്വാഴ്ച

പ്രണയമാപിനി


Blog post no: 378 -

പ്രണയമാപിനി
 
(മിനിക്കഥ)
 
 
യുവാവായ ഡോക്ടർ, പതിവിനു വിപരീതമായി, തന്റെ ക്ലിനിക്കിൽ ഒരു ഉന്മേഷമില്ലാതെ ഇരിക്കുന്നത് കംപൌണ്ടർ  ശ്രദ്ധിച്ചു.  രോഗികളുടെ തിരക്കൊഴിഞ്ഞപ്പോൾ കംപൌണ്ടർ ചോദിച്ചു:
 
''എന്ത് പറ്റി?  പനി ഉണ്ടോ?  ഉഷ്ണമാപിനി കൊണ്ട് വരട്ടെ?''
 
കംപൌണ്ടർ അല്പ്പം പ്രായം ചെന്ന ആൾ ആണ്.  ഒരു തമാശക്കാരൻ.  ആകുന്നതും ശുദ്ധമലയാളത്തിലെ  സംസാരിക്കൂ. ഡോക്ടറും അതുകേട്ടു ഏതാണ്ടൊക്കെ പഠിച്ചു.
 
ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു:
 
''ഉഷ്ണമാപിനി വേണ്ട, പ്രണയമാപിനി ഉണ്ടെങ്കിൽ ആകാം.''
 
കംപൌണ്ടർചേട്ടന് കാര്യം പിടികിട്ടി.  ഈയിടെയായുള്ള ഡോക്ടറുടെ ''ചുറ്റിക്കളി''യും, അവളുമായുള്ള വിവാഹനിശ്ചയവുമൊക്കെ അറിയാം.  
 
''അതിനു വഴിയുണ്ടാക്കാം, ഒരു മിനിറ്റ്.'' കംപൌണ്ടർ തന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു നമ്പർ വിളിച്ചു, പറഞ്ഞു, ''മോളെ, ഇതാ ഡോക്ടറോട് സംസാരിക്ക്.''
 
അനന്തരം, ഡോക്ടര്ക്ക് ഫോണ്‍ കൈമാറി, ഡോർ പുറത്തുനിന്നു ചാരി, ഒരു കള്ളച്ചിരിയോടെ ബെഞ്ചിൽ ചെന്നിരുന്നു.
 

9 അഭിപ്രായങ്ങൾ:

  1. മൊബൈൽഫോൺ മരുന്നായും ഉപയോഗിക്കാമെന്നത് പുതിയ അറിവ്... ഇക്കണക്കിന് പോയാൽ മറ്റെല്ലാം റദ്ദ് ചെയ്ത് മനുഷ്യനും മൊബൈൽഫോണും മാത്രമാവും.....

    മറുപടിഇല്ലാതാക്കൂ
  2. വല്ലാത്ത മാപിനിയാണീ മൊബൈല്‍!

    മറുപടിഇല്ലാതാക്കൂ
  3. അയ്യോ... ഇതുകൊണ്ടുള്ള പുലിവാൽ ചില്ലറയൊന്നുമല്ല.
    പ്രണയമാപിനി കൊള്ളാം...!!!

    മറുപടിഇല്ലാതാക്കൂ
  4. ഇപ്പോള്‍ മനസ്സിലായി, വിവാഹഉടമ്പടിവേളയില്‍ ചെറുക്കന്‍ പെണ്ണിന് നല്‍കുന്ന യന്ത്രസൂത്രത്തിന്‍റെ രഹസ്യം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. ആദ്യമായാണ്‌ സാർ ഇവിടെ.മിനിക്കഥ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ

.