2015, മേയ് 24, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 100


Blog Post No: 385 -

കുഞ്ഞുകവിതകൾ - 100


മലരുകളും മനുഷ്യരും

 

പുഷ്പത്തിൻ പരിമളം

പരക്കുന്നു എല്ലാടവും;

മാലിന്യ ദുര്ഗന്ധം

മടുപ്പിക്കുന്നു എല്ലാരെയും.

 

സജ്ജനങ്ങൾതൻ പുകൾ

സ ര് വ ത്ര  വ്യാപിക്കുന്നു

ദുർജ്ജനങ്ങൾതൻ ചെയ്തികൾ

ദു:ഖിപ്പിക്കുന്നു എല്ലാരെയും.

 

സജ്ജനങ്ങൾ ഗുണമുള്ള

പൂക്കൾക്ക് സമാനമാം;

ദുർജ്ജനങ്ങളോ, മാലിന്യ-

ക്കൂമ്പാരങ്ങൾക്കും സമം.

 

 
 

വീക്ഷണം


വീക്ഷണമൊന്നാകുമ്പോൾ,

വീക്ഷണങ്ങൾ സമാനമാകുമ്പോൾ,

വീക്ഷിക്കുന്നവരൊരേ തൂവൽപ്പക്ഷികളെപ്പോലെ!

വീക്ഷണങ്ങൾ വിഭിന്നമാകുമ്പോൾ

വീക്ഷിക്കുന്നവരോരോരോ  തൂവൽപ്പക്ഷികളെപ്പോലെയും.

വീക്ഷണം വിഭിന്നമാകുന്നത് സഹജ,മെന്നാൽ

വിമര് ശിക്കാനായി വീക്ഷിക്കുന്നവരുമുണ്ട്‌ ചിലർ.

 

9 അഭിപ്രായങ്ങൾ:

  1. കവിതകൾ വായിച്ചു.
    ഡോക്ടർക്ക് വിമര്ശനം ഇഷ്ടമല്ലെന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Athe. Enaal.... last line orikkal koodi :
      വിമര്ശിക്കാനായി വീക്ഷിക്കുന്നവരുമുണ്ട്‌ ചിലർ.

      ഇല്ലാതാക്കൂ

  2. സജ്ജനങ്ങൾതൻ പുകൾ

    സ ര് വ ത്ര വ്യാപിക്കുന്നു

    ദുർജ്ജനങ്ങൾതൻ ചെയ്തികൾ

    ദു:ഖിപ്പിക്കുന്നു എല്ലാരെയും.

    മറുപടിഇല്ലാതാക്കൂ
  3. കുറഞ്ഞ വാക്കുകള്‍ കൊണ്ട് കൂടുതൽ കാര്യം പറഞ്ഞു..... ലളിതമായ ഭാഷയിൽ സങ്കീർണ്ണമായ കാര്യങ്ങൾ സംവദിച്ചു..... നല്ല എഴുത്തിന് ആശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  4. നല്ല ചിന്തകള്‍
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.