2015, മേയ് 16, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 98


Blog Post No: 383 -

കുഞ്ഞുകവിതകൾ - 98

നല്ലതും നല്ലതല്ലാത്തതും

വൃത്താന്തപത്രമെന്നൊരു പാഠം
പണ്ടു പഠിച്ചതായോർക്കുന്നു ഞാൻ;
പത്രത്തിൽ കാണും നല്ലതുമല്ലാത്തതും,
നല്ലതു സ്വീകരിക്കണമല്ലാത്തവയെ
തിരസ്ക്കരിക്കണമേന്നോരുപദേശവും.
വൃത്താന്തപത്രം വായനയൊക്കെ
കുറവായ ഇക്കാലത്തു മുഖപുസ്തക-
മതിൻസ്ഥാനത്തുണ്ടോ എന്നു സംശയം.
വൃത്താന്തപത്രത്തെപോലെതന്നെ
ഇവിടെയുമുണ്ടു നല്ലതുമല്ലാത്തതും,
നല്ലതു സ്വീകരിച്ചു നല്ലതല്ലാത്തതു
വലിച്ചെറിയുക ചവറ്റുകൊട്ടയിലേക്ക്.


മുഖപുസ്തകവും പ്രണയവും 

മന്നിതിലെ സുന്ദരമായ മനോവികാരം
മനസ്സിതിലെ മൃദുലമായ പ്രണയഭാവം
മാലോകരിലെത്തിക്കാനുള്ള എളുപ്പവിദ്യ
മുഖപുസ്തകമെന്ന മാധ്യമം!
മതിയായ ''ഇഷ്ടങ്ങൾ'' വന്നുവീഴുമ്പോൾ
മതിയായ നല്ലവാക്കുകൾ ലഭിക്കുമ്പോൾ
മനസ്സംതൃപ്തി കൈവരുന്ന നിമിഷങ്ങൾ
മനസ്സിൽ പ്രണയം മരിക്കാത്തോർക്കെല്ലാം!


സ്വാർത്ഥതക്കെതിരെ....

സമാധാനമെന്നൊരു സമരമുറ
സമരമെന്നൊരു സമാധാനം
സമാധാനവും സമരവും രണ്ടും
സത്ജനമനസ്സുകളിലുദിക്കുന്നു
സ്വാതന്ത്ര്യം വേണം നമ്മൾക്ക്
സ്വാർത്ഥതക്കെതിരെ പൊരുതണം
സമാധാനം ഫലിച്ചില്ലയെന്നാൽ
സമരംതന്നെ ആയുധം!

8 അഭിപ്രായങ്ങൾ:

  1. കവിതകള്‍ ഇഷ്ടപ്പെട്ടു. ഈ മൂന്നുകവിതകളും വളരെയധികം നന്നായിട്ടുണ്ട്. ചിന്താര്‍ഹമായത്......
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. നല്ലതു സ്വീകരിച്ചു നല്ലതല്ലാത്തതു
    വലിച്ചെറിയുക ചവറ്റുകൊട്ടയിലേക്ക്.

    അത്ര തന്നെ.!
    നല്ല കവിതകൾ! നല്ല ചിന്തകള്‍!

    മറുപടിഇല്ലാതാക്കൂ
  3. ബഹുമുഖചിന്തകളാണല്ലോ

    മറുപടിഇല്ലാതാക്കൂ
  4. മന്നിതിലെ സുന്ദരമായ മനോവികാരം
    മനസ്സിതിലെ മൃദുലമായ പ്രണയഭാവം
    മാലോകരിലെത്തിക്കാനുള്ള എളുപ്പവിദ്യ
    മുഖപുസ്തകമെന്ന മാധ്യമം!

    മറുപടിഇല്ലാതാക്കൂ

.