2015, മേയ് 6, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 96




Blog Post No: 379 -

 

കുഞ്ഞുകവിതകൾ - 96

 

 

വേഴാമ്പൽ

 

വേഴാമ്പൽ മഴയെ കാത്തിരിക്കുന്നു,

മഴയുടെ വരവോ വളരെ വൈകുന്നു.

അതുകണ്ടൊരാൾ  പറയുന്നിണ്ടിങ്ങനെ,

കൃത്രിമമഴ പെയ്യിക്കുന്നുണ്ടതാ

ഒരു ചിത്രീകരണത്തിന്റെ ഭാഗമായി,

ദാഹം തീര്ക്കു വേഗം നീയവിടെച്ചന്ന്!

വേഴാമ്പലിനതുകേട്ട് ചിരിവന്നുപോയി.

മനുഷ്യാ, ഞാൻ മഴയെ പ്രണയിക്കുന്നു,

നിന്നെപ്പോലെ കൃത്രിമമായത് വേണ്ടെനിക്ക്.

 

 

ഓർമ്മകൾ

 

ഓർമ്മകൾ മാനുഷന് ജീവിക്കാൻ പ്രേരകമെന്നിരിക്കിലും,

ഓർമ്മകൾ മാനുഷന് മാരണമാകുന്നതും കാണുന്നു നാം;

ഓര്മ്മകളുൾക്കൊണ്ട് ഒരിരുത്തം വരുത്താൻ ശ്രമിക്കണം,

ഓര്മ്മകളൊക്കെ പതുക്കെ സുഖകരമാക്കാനും നോക്കണം.

 

ഹൈക്കു:

 

ആലിപ്പഴം പൊഴിയുന്ന ശബ്ദം

ആലിപ്പഴം പൊഴിയുന്ന കാഴ്ച

ആഹ്ലാദഭരിതരായി കുട്ടികൾ

10 അഭിപ്രായങ്ങൾ:

  1. കൃത്രിമമായതെല്ലാം ആപത്തെന്ന് അവര്‍ക്കറിയാം.

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യാ, ഞാൻ മഴയെ പ്രണയിക്കുന്നു,

    നിന്നെപ്പോലെ കൃത്രിമമായത് വേണ്ടെനിക്ക്.!!!


    നല്ല കവിതകൾ ഡോക്ടർ ജീ...!!!,

    മറുപടിഇല്ലാതാക്കൂ
  3. എനിക്കേറ്റവും ഇഷ്ടമായത് ഹൈക്കു തന്നെ......

    മറുപടിഇല്ലാതാക്കൂ
  4. ആലിപ്പഴം പൊഴിയുന്ന ശബ്ദം

    ആലിപ്പഴം പൊഴിയുന്ന കാഴ്ച

    ആഹ്ലാദഭരിതരായി കുട്ടികൾ

    മറുപടിഇല്ലാതാക്കൂ
  5. കാത്തിരിപ്പിനുമുണ്ടൊരാത്മസുഖം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.