2015, ഫെബ്രുവരി 28, ശനിയാഴ്‌ച

ആരോഗ്യവും രോഗാവസ്ഥയും

 
Blog post no: 344 -
ആരോഗ്യവും രോഗാവസ്ഥയും
 
ആരോഗ്യം എന്ന് നാം പറയുന്നത് രോഗം ഇല്ലാത്ത അവസ്ഥയെ ആണ്.  ശരീരം മാത്രമല്ല, മനസ്സും തുലനാവസ്ഥയിൽ ഇരിക്കുന്ന അവസ്ഥയാണ് ആരോഗ്യം.  ഈ ''തുലനാവസ്ഥ'' തെറ്റുമ്പോൾ അഥവാ തെറ്റിയ തുലനാവസ്ഥയെ ആണ് നാം രോഗം, അസുഖം എന്നൊക്കെ പറയുന്നത്.
രോഗങ്ങൾ രണ്ടു വിധത്തിൽ - പെട്ടെന്ന് വന്നു പോകുന്നവയും പഴകിയവയും (acute and  chronic ).  
‘’Chronic Diseases’’ എന്ന തന്റെ ഗ്രന്ഥത്തിൽ, ഹോമിയോപ്പതിയുടെ പിതാവ് - ഡോ. സാമുവേൽ ഹാനെമാൻ പറയുന്നു - പഴകിയ രോഗങ്ങൾ (Chronic Diseases ) പാപ ചിന്തകളും, പാപ പ്രവർത്തികളും കൊണ്ടാണ് എന്ന്!  അത് പരമ്പരാഗതമായി (heredity ) തുടരുന്നു എന്നും.  പാപ ചിന്തകളും പാപ പ്രവർത്തികളും കൊണ്ട് രോഗ വിഷം (miasm ) ശരീരത്തിൽ കടന്നു കൂടുന്നു.  ചികിത്സ ഇതിനടിസ്ഥാനമായി വേണം. 
അപ്പോൾ, ന്യായമായും, ഒരു സംശയം തോന്നാം - ഓ, ഈ ''പാപി''കൾക്കേ അസുഖം വരൂ?
ഉത്തരം വളരെ ലളിതം.  എന്താണ് പാപം? പ്രകൃതിക്ക് നിരക്കാത്ത / ദൈവത്തിനു നിരക്കാത്ത / അഥവാ നല്ല മനസ്സിന് നിരക്കാത്ത കാര്യങ്ങൾ - അതിൽനിന്ന് അറിഞ്ഞും അറിയാതെയും നാം വ്യതിചലിക്കുമ്പോൾ..... തുലനാവസ്ഥ തെറ്റുകയായി.  പ്രകൃതി / ദൈവം നമ്മെ ആകുന്നതും അതിൽനിന്ന് രക്ഷപ്പെടുത്താൻ നോക്കുന്നുണ്ട്.  നാം ''അനുസരണക്കേട്‌'' കാണിക്കുമ്പോൾ അനുഭവിക്കുന്നു എന്ന് മാത്രം.  എങ്ങനെയാണ് പ്രകൃതി / ദൈവം നമ്മെ സഹായിക്കുന്നത്?  ഉദാ: മുറിവുണ്ടാകുമ്പോൾ, രക്തം കട്ടിപിടിക്കാനുള്ള ശരീരത്തിലുള്ള സംവിധാനം, ''കണ്ണിൽ തട്ടെണ്ടതു പുരികത്തിൽ'' തട്ടിച്ചുകൊണ്ട്... അങ്ങനെ, അങ്ങനെ...
അപ്പോൾ, നാം എന്ത് വേണം?  ശാരീരികമായി മാത്രമല്ല, മാനസികമായും ''തുലനാവസ്ഥ'' തെറ്റിക്കാതെ പ്രകൃതി നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോവുക.  തെറ്റിച്ചാൽ?  ഉടനെ അല്ലെങ്കിൽ, പിന്നീട് ഭവിഷ്യത്ത് അനുഭവിക്കാൻ തയ്യാറാവുക. മാത്രമല്ല, അതൊക്കെ അടുത്ത തലമുറകളിലേക്കും പകർന്നു കൊടുക്കുക. അങ്ങനെ വേണോ?
ഭയം വേണ്ട.  ''അരുതാത്തത്'' ചിന്തിക്കാതിരിക്കാൻ, പ്രവർത്തിക്കാരിക്കാൻ ആവുന്നതും ശ്രമിക്കുക.  ചികിസയെ, ചികിത്സകനെ അകറ്റി നിർത്താം.    

8 അഭിപ്രായങ്ങൾ:

 1. വിശദീകരണം നന്നായി..."ആരോഗ്യ പാഠങ്ങള്‍" എന്ന പേരില്‍ ഒരു പരമ്പര തന്നെ ആകാമെന്ന് തോന്നുന്നു .....
  ആശംസകളോടെ ....

  മറുപടിഇല്ലാതാക്കൂ
 2. “പാപ”ങ്ങളീല്‍ നിന്നു ഒഴിഞ്ഞിരിക്കതന്നെ കരണീയം

  മറുപടിഇല്ലാതാക്കൂ
 3. പ്രയോജനപ്രദമായ വിഷയം
  നന്നായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. വിജ്ഞാന പ്രദമായ ലേഖനം... തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

  മറുപടിഇല്ലാതാക്കൂ

.