2014, നവംബർ 11, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 65

Blog Post No: 302

കുഞ്ഞുകവിതകൾ - 65



തെറ്റിദ്ധാരണ

തെറ്റിദ്ധാരണയെന്നത് സ്വാഭാവിക-
മതു നീങ്ങണം, നീക്കിയെടുക്കണം;
തെറ്റിദ്ധരിപ്പിക്കാൻ, തരികിടയൊപ്പിച്ചു
സത്യം മൂടിവെക്കാനുത്സാഹമരുതൊട്ടും;
ഒരു കാര്യമെന്നുമോർക്കണം നാം -
പഴഞ്ചൊല്ലിൽ പറയുമ്പോ,ലെണ്ണയും
സത്യവും മുകളിലേക്കുയർന്നെത്തുമെന്നും!


പ്രണയo

പൊന്നാമ്പൽ പ്രണയിക്കുന്നു ചന്ദ്രനെ,
പൊൻതാമര പ്രണയിക്കുന്നു  സൂര്യനെ,
പ്രണയസാഫല്യത്തിനായാപ്പൂവുകൾ
പ്രതീക്ഷിക്കട്ടെയാ പൊൻകിരണങ്ങളെ.  

ചിത്രം

ചിത്രത്തിലെ മുഖകമലമതിമനോഹരം 
ചിത്രകാരൻതൻ തൂലികാ സ്പർശനത്താൽ; 
ചിത്രകാർക്കെന്നും പ്രചോദനംതന്നെ
ചിത്രത്തിന്നനുയോജ്യമാം വദനാംബുജം.

8 അഭിപ്രായങ്ങൾ:

  1. എത്രയും ചിത്രം ചിത്രം!!!

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, നവംബർ 13 1:10 AM

    സത്യത്തിന്‍റെ മുഖം വികൃതമാണെന്നതിനാല്‍ മേക്കപ്പിട്ടു വയ്ക്കുന്നതായിരിക്കും.....

    മറുപടിഇല്ലാതാക്കൂ
  3. സത്യം തെളിഞ്ഞേ വരും......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. തെറ്റിദ്ധാരണയുടെ തരി (പോലും) കിടക്കാത്ത പ്രണയം അതിമനോഹരം തന്നെയായിരിക്കും. ഈ കവിതകൾ പോലെ ..


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ

.