2014, നവംബർ 16, ഞായറാഴ്‌ച

ബസ്സിലെ വിശേഷങ്ങൾ


Blog Post No: 305 - 

ബസ്സിലെ വിശേഷങ്ങൾ

(അനുഭവം)


ഈയിടെ നാട്ടിൽ പോയപ്പോൾ അനുഭവപ്പെട്ട ചില ചില്ലറ ബസ്സ് വിശേഷങ്ങൾ ഇവിടെ കുത്തിക്കുറിക്കട്ടെ.

***

നേരിട്ട് ഒരു സ്ഥലത്തേക്ക് പോകുന്ന ബസ്സ് കാത്തു നിന്നു.  കാത്തുനിന്നത് മിച്ചം.  ഒരു സഹൃദയൻ അതുവഴി വന്നപ്പോൾ മൊഴിഞ്ഞു - ഇന്ന് ഞായറാഴ്ചയല്ലേ, വല്ല കല്യാണത്തിനോ കാതുകുത്തിനോ പോയിരിക്കും ബസ്സ്.  അത് ശരി. അപ്പോൾ ഈ ബസ്സുകൾ അങ്ങനെയാണല്ലേഇതിനെതിരെ പ്രതികരിക്കാനൊന്നും ആർക്കും വയ്യ.

***

തിരക്കുള്ളൊരു ബസ്സിൽ കയറി.  ഒന്ന് കണ്ണോടിച്ചപ്പോൾ, ''മുതിർന്ന സ്ത്രീകൾ'' എന്ന് എഴുതിവെച്ചിരിക്കുന്ന സീറ്റുകളിൽ ചില ചെറുപ്പക്കാരികൾ ഇരുന്നു വാചകമടിക്കുന്നു! അതിനടുത്തുതന്നെ ''മുതിർന്ന'' ചില സ്ത്രീകൾ  ദയനീയ ഭാവത്തിൽ നിൽക്കാൻ പാടുപെടുന്നതും കണ്ടു.
***

അതാ, വേറൊരു കാഴ്ച - വികലാംഗർ എന്ന് എഴുതിവെച്ചിരിക്കുന്ന സീറ്റുകളിൽ അങ്ങനെ അല്ലാത്തവർ ഇരിക്കുന്നു. അതു പോകട്ടെ. എന്നാൽ, അടുത്തുതന്നെ വളരെ പ്രായമായവർ കമ്പിയിൽ തൂങ്ങി നിൽക്കാൻ കഷ്ടപ്പെടുന്നു.

***

പിന്നീടൊരിക്കൽ, ബസ്സിനു പുറത്തുനിന്നു ചില മഹിളാമണികൾ കണ്ടക്ടരോട് ഉച്ചത്തിൽ പറയുന്നത് കേട്ടു - സ്ത്രീകൾക്കുള്ള സീറ്റുകളിൽ കയറി ഇരിക്കുന്നവരെ എഴുന്നേൽക്കാൻ പറയണം.  ഇതാണോ മര്യാദ?
***

ബസ്സ് യാത്ര ഇന്ത്യയിലെ ഇതരസ്ഥലങ്ങളിലും, മറു രാജ്യങ്ങളിലും സുഖകരമാവുന്നത് ബസ്സ് അധികൃതരുടേയും യാത്രക്കാരുടെയും നല്ല പെരുമാറ്റം കൊണ്ടാണ്.  ദൈവത്തിന്റെ സ്വന്തം നാട്ടിന് (?), സാക്ഷര കേരളത്തിനു (?) അതൊക്കെ എന്ന് ഉൾക്കൊള്ളാനാകും - ഞാൻ ചിന്തിച്ചുപോയി.


+++

12 അഭിപ്രായങ്ങൾ:

 1. ബസ്സുയാത്രകള്‍ പലപ്പോഴും കൌതുകമുള്ള പല അനുഭവങ്ങളും സമ്മാനിക്കാറുണ്ട്!!
  വിശേഷങ്ങള്‍ എഴുതിയത് നന്നായി!!

  മറുപടിഇല്ലാതാക്കൂ
 2. പ്രബുദ്ധകേരളം!!!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2014, നവംബർ 17 8:30 PM

  ഒറ്റ ദിവസം കൊണ്ട് ഇവിടത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കളഞ്ഞു അല്ലേ.... ഇറങ്ങാനും കയറാനും സമയമെടുക്കുമെന്നതിനാല്‍ വയസ്സായവരെ കയറ്റാതെ പോകുന്ന ബസ്സുകാരുമുണ്ടിവിടെ...!!
  പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്നവര്‍... നാളെയവരും.....

  മറുപടിഇല്ലാതാക്കൂ
 4. സജ്ജനങ്ങള്‍ രാജ്യമെങ്ങും നിറഞ്ഞാല്‍ നന്നായിരുന്നു

  മറുപടിഇല്ലാതാക്കൂ
 5. ഒരു മലയാളിയൊരിക്കൽ അമിത ഓട്ടോചാർജ്ജിനെതിരെ പരാതി നലകാൻ ഒരു സാറിന്റെ ആപ്പീസിന്റെ മുന്നിലെത്തി. ആപ്പീസ്‌ വളപ്പിനു വെളിയിൽ, പരാതി വെള്ളപ്പേപ്പറിലെഴുതി കൊടുക്കാനിരിക്കുന്ന ഒരു ചേച്ചിയെ സമീപിച്ചു. ചേച്ചി മലയാളീടെ വിലാസമൊക്കെയെഴുതി പരാതിയെന്തെന്ന് ചോദിച്ചു. മലയാളി പരാതി വിശദീകരിച്ചു. ചേച്ചി പെട്ടന്നൊന്ന് പുഞ്ചിരിച്ചു. "എവിടുന്നാ ഓട്ടോയിൽ കയറീത്‌" ? മലയാളി സ്റ്റാൻഡിന്റെ പേര്‌ പറഞ്ഞു. സിറ്റീലെ പ്രധാന സ്റ്റാൻഡ്‌ തന്നാരുന്നു. ചേച്ചീടെ ചിരിയൊന്നൂടെ പരന്നൊഴുകി. "ഈ പാരാതി വായിച്ച്‌ നടപടിയെടുക്കേണ്ട സാറിന്റെ ഓട്ടൊ നാലെണ്ണമാ ആ സ്റ്റാൻഡിക്കെടന്നോടുന്നേ. ഇനി ആ ഓട്ടോയെങ്ങാനുമാന്നോ ഈ ഓട്ടോ" ??!! മലയാളീസ്‌, തന്റെ വിലാസമെഴുതി ചേച്ചീടെ ഒരു പേപ്പർ നശിപ്പിച്ചതിന്‌ പത്തു രൂപേം കൊടുത്ത്‌ അടുത്ത ഒരോട്ടോയ്ക്ക്‌ കൈ കാണിച്ചെന്നാ പറഞ്ഞു കേട്ടത്‌. ഹ....ഹ... നമ്മുടെ നാട്ടിലെ ഈ ബസ്സിന്റെ കാര്യവും ഏതാണ്ടിതു പോലൊക്കെത്തന്നെയാ. സ്വാമി ശരണം.

  അനുഭവക്കുറിപ്പ്‌ നന്നായി.


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ

.