2014, നവംബർ 12, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 66Blog Post No: 303

കുഞ്ഞുകവിതകൾ - 66


വൃന്ദാവനം

മഴ ചാറിയപ്പോൾ തൊപ്പിവിൽപ്പനക്കാർ എത്തി;
മഴ തകർത്തപ്പോൾ കുട വിൽപ്പനക്കാരും!
മൈസൂർ വൃന്ദാവനിൽ കണ്ട കാഴ്ച
മറക്കാൻ പറ്റാത്തൊരനുഭവം.  സംഗീത ജലധാര

മൈസൂർ വൃന്ദാവനത്തിലെ
സംഗീത ജലധാര
വർണ്ണമനോഹരം,
നയനാനന്ദകരം,
സംഗീതസാന്ദ്രം;
താളത്തിനൊത്ത്
നൃത്തം ചെയ്യുന്ന
കാമുകീകാമുകരെപ്പോലെ
കലാപ്രേമികളുടെ
ഉള്ളം കുളിർപ്പിക്കുന്ന
ജലധാരാപ്രകടനം.
കാണികളുടെ ആരവം
കർണ്ണപുടങ്ങളിലലയടിക്കുന്നു.
തോന്നിപ്പോയി -
കലാഹൃദയമില്ലെങ്കിൽ....
''പൊട്ടൻ ആട്ടം കണ്ടപോലെ’’.


പൂക്കളും പൂമ്പാറ്റകളും
  
പൂക്കൾ വിടരുന്നു
പൂമണം പരക്കുന്നു
പൂമധു നുകരാനായ്
പൂമ്പാറ്റകളെത്തുന്നു
പൂക്കൾക്കെന്തൊരു  ഭംഗി
പൂമ്പാറ്റകൾക്കും 
പൂക്കളുടെ ജന്മമെത്ര  ധന്യം
പൂമ്പാറ്റകളുടെയും

12 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2014, നവംബർ 13 1:04 AM

  മഴ മാറിയാല്‍ ആരു വരും???

  ചിലപ്പോള്‍ ഈ ജന്മം പുണ്യം ചെയ്യുന്ന ആത്മാക്കളായിരിക്കും അടുത്ത ജന്മത്തില്‍ പൂക്കളും പൂമ്പാറ്റകളുമൊക്കെയായി പിറക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 2. നന്നായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. വൃന്ദാവനമല്ലേ. കാഴ്ചകള്‍ മനോഹരമായിരിക്കുമല്ലോ

  മറുപടിഇല്ലാതാക്കൂ
 4. മഴയെ മറയ്ക്കാന്‍ മറ വില്‍ക്കുന്നവര്‍ ...

  മറുപടിഇല്ലാതാക്കൂ
 5. ഹൃദയവൃന്ദാവനത്തിലേക്ക്‌ ഭാവനാധാര പെയ്തു കുളിർപ്പിച്ചപ്പോൾ വിടർന്ന കാവ്യമലരുകൾക്കെന്തു ഭംഗി..!


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 6. ഋതുക്കളുടെ പകര്തെഴുതുകൾ നൈസര്ഗികം ഈ വരികൾ

  മറുപടിഇല്ലാതാക്കൂ

.