2014, നവംബർ 23, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 68


Blog Post No: 309

കുഞ്ഞുകവിതകൾ - 68ഇഷ്ടം

ആൽമരമെനിക്കിഷ്ട-
മാൽത്തറയെനിക്കിഷ്ട-
മവിടത്തെ കാറ്റിനെയെനിക്കിഷ്ട-
മാലിലക്കണ്ണനാദ്യത്തെ ഇഷ്ടം.വികടസരസ്വതി

ചിലരെന്നുമനുഗ്രഹീതർ
സരസ്വതീകടാക്ഷത്താൽ;
ചിലർക്കെന്നും വിളങ്ങുന്നു
നാവിൽ ''വികടസരസ്വതി''.
ചെമ്പരത്തി

വേലിയിൽ ഭംഗിയുള്ളൊരു ചെമ്പരത്തി
വെറുതേ  അതിനെ നോക്കി നിന്നു

ചെമ്പരത്തിക്കവിതകളും
ചെമ്പരത്തിഗാനങ്ങളുമോർത്തു

പുറകിൽനിന്ന് ചിരിച്ചുകൊണ്ടൊരു ചോദ്യം -
പറിച്ചു ചെവിയിൽ വെക്കുന്നോ?

കവിയും കാമുകനും ഭ്രാന്തുണ്ടത്രേ
കാമുകനല്ല ഞാൻ

കവിയാണോ? ആണെങ്കിലുമല്ലെങ്കിലും 
കവിമനമാണോ ഇത് കേൾപ്പിച്ചത്?

ചോദ്യകർത്താവിനാണോ ഭ്രാന്ത്
ചെമ്പരത്തി വരുത്തിവെച്ചൊരു കാര്യം!

12 അഭിപ്രായങ്ങൾ:

 1. ഇഷ്ടം ചെമ്പരത്തി തെറ്റിദ്ധരിച്ചിട്ടുണ്ട് അല്ലെ പലരും എന്തായാലും
  ഒരു ഗ്രാമീണ ഓര്മ പരത്തി മൂന്നു കവിതകളും

  മറുപടിഇല്ലാതാക്കൂ
 2. ആലിലക്കണ്ണനാദ്യത്തെ ഇഷ്ടം.!!
  പാവം ചെമ്പരത്തി... എത്ര മനോഹരിയായ പൂവ്.!

  മറുപടിഇല്ലാതാക്കൂ
 3. പുഷ്പാര്‍ച്ചനയ്ക്ക് ഉത്തമമല്ലോ ചെമ്പരത്തി.
  രചനകള്‍ നന്നായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ആദ്യത്തെ കവിത പോലെ തന്നെ, സരസ്വതി വിളങ്ങിയ രണ്ടാമത്തെക്കവിതയും ഭംഗിയുള്ള മൂന്നാമത്തെക്കവിതയും ഇഷ്ടം.


  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ

.