2014, നവംബർ 9, ഞായറാഴ്‌ച

പുഷ്പേടത്തിയമ്മBlog post no: 301
പുഷ്പേടത്തിയമ്മ

(ഒരു അനുസ്മരണം)''ഷി ഈസ് നോ മോർ.  ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ബോഡി വീട്ടിലേക്കു കൊണ്ടുപോയി.''

ഡോക്ടറുടെ വാക്കുകൾ കേട്ട് ഞാൻ സ്തബ്ദനായി.

എന്നും ലീവിൽ പോകുമ്പോൾ കാണുമായിരുന്നു.  വല്ലപ്പോഴും ഫോണിൽ സംസാരിക്കും.  അത് ഭാര്യ ഓർമ്മപ്പെടുത്തുമായിരുന്നു.  ''എന്റെ കല്യാണത്തിന്റെ ഗ്രൂപ്പ്ഫോട്ടോയിൽ കാണുന്ന ആ മീശമുളക്കാത്ത ചെക്കനാ ഇവൻ'' - എത്രയോ തവണ ആരോടൊക്കെയോ അവർ എന്നെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.

പെട്ടെന്ന് എല്ലാവരുമായും പരിചയപ്പെടുന്ന പ്രകൃതം.  പരിചയപ്പെട്ടവരുടെ ''ഫുൾ ഡാറ്റ'' ഓര്മ്മ വെക്കും.  ഒരു പരോപകാരി, മനുഷ്യസ്നേഹി.... പിന്നെന്താണ് ഞാൻ പറയേണ്ടത്?

അവർ മരിച്ച ദിവസം, രണ്ടുമണിക്കൂർ മുമ്പ് ഞങ്ങൾ (ഞാനും ശ്രീമതിയും) കാണാൻ ചെന്നിരുന്നു.  ക്ഷീണിച്ച മുഖത്ത് സന്തോഷം.  അവരെ ഭക്ഷണം കഴിപ്പിച്ച ശേഷമാണ് ഞങ്ങൾ അവിടെനിന്നു തിരിച്ചത്.

രണ്ടു മണിക്കൂറിനുള്ളിൽ അസുഖം മൂർച്ചിച്ചപ്പോൾ  വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കാൻ  നോക്കിയതായിരുന്നത്രേ.  വിവരമറിഞ്ഞ് ഞങ്ങൾ അവിടെ എത്തിയപ്പോൾ കേട്ട ഡയലോഗ് ആണ് മുകളിൽ കൊടുത്തത്.

ഒരപൂർവ സ്ത്രീ വ്യക്തിത്വം. അതുകൊണ്ടാണല്ലോ, മുംബെയിലെ ശിവസേനക്കാർ പോലും മലയാളിയായ അവർക്ക്  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഓഫർ ചെയ്തത്.  അവർ അത് സ്നേഹപൂർവ്വം നിരസിച്ചു.

ഏടത്തിയമ്മേ, നിങ്ങളെക്കുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ല.  നിങ്ങൾ, ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും.  

19 അഭിപ്രായങ്ങൾ:

 1. മഴ പെയ്തൊഴിഞ്ഞാലും മരം പെയ്തു തീരാത്തപോലെ മനസ്സില്‍നിന്നു ഓര്‍മ്മകള്‍ ഇങ്ങനെ പെയ്തുകൊണ്ടേയിരിക്കും ...ആദരാഞ്ജലികള്‍..!

  മറുപടിഇല്ലാതാക്കൂ
 2. ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ.... ആദരാഞ്ജലികള്‍

  മറുപടിഇല്ലാതാക്കൂ
 3. അതെ, ഓർമ്മകൾക്ക് മരണമില്ല!

  മറുപടിഇല്ലാതാക്കൂ
 4. A cut n paste from email:
  Thank you
  For showing a character which reminds many good faces in our society. They come, establish and go from here without informing us in advance but creating a big vacuam that cannot be filled
  Best Regards
  sasidharan Nair

  മറുപടിഇല്ലാതാക്കൂ
 5. ആദരാഞ്ജലികള്‍.... !
  പുഷ്പേടത്തി വായനക്കാരിലും നോവായി ....

  മറുപടിഇല്ലാതാക്കൂ

.