2014, നവംബർ 18, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 66 Blog Post No: 306

കുഞ്ഞുകവിതകൾ - 66


ശിൽപികൾ…..  നല്ലവർ...

എല്ലാ ശിലകളിലും ശില്പമുണ്ട്,
ശില്പങ്ങൾ കൊത്തിയെടുത്ത്
ശിൽപികൾ കഴിവു കാട്ടുന്നു;
എല്ലാ മനസ്സുകളിലും നന്മയുണ്ട്,
നന്മകൾ ചെയ്തുകൊണ്ട്
നല്ലവർ കഴിവു കാട്ടുന്നു.
ചെറുപ്പം

അറിവിനാണെങ്കിലെന്നും ചെറുപ്പം,
ഇഷ്ടത്തിനുമതുപോലെതന്നെ;
ദേഹിക്കു ചെറുപ്പമാണെങ്കിൽകൂടി,
ദേഹത്തിനതു ബാധകമല്ലതന്നെ.
കുറ്റം

അറ്റകുറ്റപ്പണികളിൽ കുറ്റമൊന്നും കാണാതിരിക്കുമ്പോൾ
കുറ്റം പറയുന്നവർക്കതിനൊരു അറ്റവും കാണില്ല,
അറ്റമില്ലാതങ്ങനെ കുറ്റപ്പെടുത്തിത്തുടങ്ങിയാൽ, ജാഗ്രത!  
കുറ്റപ്പെടുത്തുന്നവർക്കെതിരെ വരാം ''അറ്റകൈ''പ്രയോഗം.   

12 അഭിപ്രായങ്ങൾ:

 1. കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ സൌന്ദര്യം

  മറുപടിഇല്ലാതാക്കൂ
 2. എല്ലാ മനസ്സുകളിലും നന്മയുണ്ട്,
  നന്മകൾ ചെയ്തുകൊണ്ട്
  നല്ലവർ കഴിവു കാട്ടുന്നു ...അറിവിനാണെങ്കിലെന്നും ചെറുപ്പം ഇഷ്ടം ഈ നന്മ വരികൾ

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം നല്ല ചിന്തകളായിട്ടുണ്ട് ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. എല്ലാ ശിലകളിലും ശില്പമുണ്ട്!!

  മറുപടിഇല്ലാതാക്കൂ
 5. ചെറുതെങ്കിലുമീ കാവ്യശില്‌പങ്ങൾ കുറ്റമറ്റവ തന്നെ...


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2014, നവംബർ 19 12:38 AM

  അറ്റകൈ പ്രയോഗം അസ്സലായി.....

  മറുപടിഇല്ലാതാക്കൂ

.