2014, ഓഗസ്റ്റ് 9, ശനിയാഴ്‌ച

കള്ളത്തരങ്ങൾ



Blog Post No: 265 - 

കള്ളത്തരങ്ങൾ

(ഓട്ടന്തുള്ളൽ)



സമയപരിധി : 3 നിമിഷം


‘’കള്ളാ, കള്ളാ, കൊച്ചുകള്ളാ’’

പിൻപാട്ട് :
‘’കള്ളാ, കള്ളാ, കൊച്ചുകള്ളാ’’


‘’കള്ളീ,കള്ളീ, കൊച്ചുകള്ളീ’’യെന്നിങ്ങനെ

പിൻപാട്ട് :
‘’കള്ളീ,കള്ളീ, കൊച്ചുകള്ളീ’’യെന്നിങ്ങനെ


കാഠിന്യമില്ലാതെ ചിരിച്ചൂ വിളിക്കുന്നു

പിൻപാട്ട് :
കാഠിന്യമില്ലാതെ ചിരിച്ചൂ വിളിക്കുന്നു


കാരണമെന്താ?

പിൻപാട്ട് :
കാരണമെന്താ?


കള്ളത്തരം വെറും കൊച്ചുകള്ളത്തരമെങ്കിലോ

പിൻപാട്ട് :
കാരണമെന്താ?
കള്ളത്തരം വെറും കൊച്ചുകള്ളത്തരമെങ്കിലോ


കുറെയൊക്കെ മാനുഷികം, മാനുഷികം മാത്രമാം

പിൻപാട്ട് :
കള്ളത്തരം വെറും കൊച്ചുകള്ളത്തരമെങ്കിലോ
കുറെയൊക്കെ മാനുഷികം, മാനുഷികം മാത്രമാം


കൊച്ചുകളവൊന്നുമില്ലാത്തവർ നന്നേ കുറ,വെന്നാൽ

പിൻപാട്ട് :
കൊച്ചുകളവൊന്നുമില്ലാത്തവർ നന്നേ കുറ,വെന്നാൽ

കള്ളത്തരത്തിന് കനംവെച്ചാൽ പിന്നെ

പിൻപാട്ട് :
കള്ളത്തരത്തിന് കനംവെച്ചാൽ പിന്നെ


''കള്ളനും കള്ളിയു''മെന്നായ് വരുമെന്നു ദൃഡം!

പിൻപാട്ട് :
കള്ളത്തരത്തിന് കനംവെച്ചാൽ പിന്നെ
''കള്ളനും കള്ളിയു''മെന്നായ് വരുമെന്നു ദൃഡം!


കള്ളന്മാർ, കള്ളികൾ ഇമ്മട്ടിലാരുമേ

പിൻപാട്ട് :
കള്ളന്മാർ, കള്ളികൾ ഇമ്മട്ടിലാരുമേ


കാണാതിരിക്കട്ടെയീ ഭൂമുഖത്തിൽ

പിൻപാട്ട് :
കള്ളന്മാർ, കള്ളികൾ ഇമ്മട്ടിലാരുമേ
കാണാതിരിക്കട്ടെയീ ഭൂമുഖത്തിൽ


നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണാ  

പിൻപാട്ട്  :
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണാ  


8 അഭിപ്രായങ്ങൾ:

  1. ഈ ഭൂമുഖത്ത് കള്ളന്മാരും,കള്ളികളും ഇല്ലാതിരിക്കട്ടെ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. കള്ളമില്ലാത്തവര്‍ ആര്‍?

    മറുപടിഇല്ലാതാക്കൂ
  3. കള്ളന്മാർ, കള്ളികൾ ഇമ്മട്ടിലാരുമേ
    കാണാതിരിക്കട്ടെയീ ഭൂമുഖത്തിൽ...!

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗുകളില്‍ കാണാത്ത വ്യത്യസ്തമായ സംഗതി തന്നെ.... സംഗതി പാടി കേട്ടാലെ ഒരു പൂര്‍ണത വരൂ എന്ന് തോന്നുന്നു.....മാലങ്കോട് ചേട്ടന് ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ

.