2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

അവൾ.......


Blog Post No: 269 - 

അവൾ.......

(ചെറുകഥ)


ധ്യവയസ്സിലേക്ക് കടന്ന ഗൃഹനായികമുഖത്ത് കണ്ണട, സാമാന്യം നല്ലനിലയിൽത്തന്നെ വസ്ത്രധാരണം ചെയ്തിരിക്കുന്നു.  ആകപ്പാടെ ഒരു ഗ്ലാമർ ഉണ്ട്. 

പരിചയപ്പെട്ടപ്പോൾ തികച്ചും ജാടയില്ലാതെ, തുറന്ന മനസ്സോടെ സംസാരിക്കുന്നു, താൻ പറയുന്ന തമാശകൾ അതേപടി ഉള്ക്കൊള്ളുന്നു, അതുപോലുള്ള തമാശകൾ പറയുന്നു - അയാൾ വിചാരിച്ചു. 


താൻ ഒരടുത്ത സുഹൃത്ത് മാത്രമെന്ന് (വേറൊരു വിധത്തിൽ കാണരുത് എന്നര്ത്ഥം)  ഒന്നിലധികം പ്രാവശ്യം പറഞ്ഞതായി അയാൾ ഓര്ത്തു. 

ഒരുദിവസം, മനസ്സിൽ തട്ടി അവൾ അവളുടെ കഥ പറഞ്ഞു....

പഠിക്കുമ്പോൾ പരിചയപ്പെട്ട ഒരന്യമതസ്ഥനായ  കൂട്ടുകാരൻ.  സൗഹൃദം അതിന്റെ  നല്ല നിലയിൽത്തന്നെ   മുന്നോട്ടുപോയി. വളരെ   മാന്യൻ.

ഒരിക്കൽ.... അവളുടെ വിവാഹം നിശ്ചയിച്ച അവസ്ഥയിൽ അവൻ മനസ്സ്  തുറന്നു - അവൻ അവളെ പ്രണയിക്കുന്നുവെന്ന്!  അതറിഞ്ഞപ്പോൾ അവൾക്കുണ്ടായ വിചാരവികാരങ്ങൾ എന്തായിരുന്നുവെന്ന്  പറയുക   വയ്യ. അവൾ സ്വയം ചോദിച്ചു - തനിക്കവനോട് പ്രണയം ഉണ്ടായിരുന്നോഅറിഞ്ഞൂടാ.  എന്നാൽ മാനസികമായി വളരെ അടുത്തുപോയിരിക്കുന്നു.

പക്ഷെവൈകിപ്പോയി. താഴെയുള്ള അനിയത്തിമാരെ ഓർത്ത് വന്ന ആലോചന തള്ളിക്കളയരുത് എന്ന് അച്ഛൻ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.  അനുസരിക്കുകയെ നിർവാഹമുണ്ടായിരുന്നുള്ളൂ. 

അവൻ വല്ലാതെ വിഷമിച്ചു.  എങ്കിലും അവൾക്കു മംഗളാശംസകൾ നല്കി.  ഒരു വിവാഹത്തിനു തയ്യാറാകാതെ അവൻ കാലം കഴിച്ചു. 

അവളോ, അല്പ്പം ദുര്ന്നടത്തക്കാരനായ ഭര്ത്താവില്നിന്നു  ഒരുപാട് അനുഭവിച്ചു.  എങ്കിലും, ദൈവത്തിൽ വിശ്വസിച്ചു പതുക്കെ പതുക്കെ അയാളെയും, ചാടിക്കടിക്കാൻ വരുന്ന അയാളുടെ അമ്മയെയും നല്ല വഴിക്ക് കൊണ്ടുവന്നു.  ആ അമ്മായിഅമ്മ അടുത്തകാലത്ത് മരിച്ചു.

വർഷങ്ങൾക്കു ശേഷം അവിചാരിതമായി പഴയ കൂട്ടുകാരനെ കണ്ടപ്പോൾ അവൾ എല്ലാം മനസ്സ് തുറന്നു പറഞ്ഞു.   എന്നാൽ,അവന്റെ വാക്കുകൾ അവളെ സ്തബ്ദയാക്കി - ഇപ്പോഴും അവന്റെ ഓരോ ഓരോ ശ്വാസത്തിലും അവൾ ഉണ്ടെന്ന്!

അവൾ എന്തുപറയാൻ, എന്ത് ചെയ്യാൻ.... കാലം എല്ലാം നേരെയാക്കുമെന്നു അവൾ അവനോടു പറഞ്ഞു. 

അതെ, കാലചക്രം ഉരുണ്ടു.  വീണ്ടുമൊരിക്കൽ കാണാനിടവന്നപ്പോൾ, അവൻ വൈകിയവേളയിലാണെങ്കിലും വിവാഹം കഴിച്ച വിവരം പറഞ്ഞു!  ഒരാളുമായി ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവമുണ്ടായിരുന്നതായി ഭാര്യയോടു പറഞ്ഞു എന്നും.

ജീവിതം മുന്നോട്ടുപോകുന്നു.  ഓർമ്മകളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ.......   എവിടെയാണ്, എങ്ങനെയാണ് പാകപ്പിഴകൾ പറ്റിയത് എന്നൊക്കെ തോന്നും.  കൃത്രിമമായി സന്തോഷം അനുഭവിച്ച മനസ്സ് പതുക്കെ പതുക്കെ കൃത്രിമത്വത്തിന്റെ മൂടൽ വലിച്ചെറിഞ്ഞു.

അതെ, കാലത്തിനു മാറ്റാൻ പറ്റാത്ത മുറിവില്ല.   മനസ്സ് വിടാതെ ദൈവത്തോട് പ്രാര്ത്ഥിച്ചതിന് ഫലം   കിട്ടി.

അവൾ ഒരു നെടുവീര്പ്പിട്ടു കഥ അവസാനിപ്പിച്ചു.

ഇനിയും നല്ലത് വരട്ടെ, കാണാം - അയാൾ തന്റെ സുഹൃത്തിനോട് യാത്രപറഞ്ഞു  സ്ഥലം വിട്ടു.

10 അഭിപ്രായങ്ങൾ:

 1. പറയാനുള്ളത് പറയേണ്ട സമയത്ത് പറയണം, മനസ്സില്‍ സൂക്ഷിച്ചാല്‍ മാത്രം പോരാ.

  മറുപടിഇല്ലാതാക്കൂ
 2. തലേലെഴുത്ത്..... അല്ലാണ്ടെന്ത്!

  മറുപടിഇല്ലാതാക്കൂ
 3. ജീവിതം ..അനുഭവങ്ങള്‍ തന്‍ മഹാ സാഗരം ...!

  മറുപടിഇല്ലാതാക്കൂ
 4. പറയാനുള്ളത് പറയേണ്ട സമയത്ത് പറയണം

  മറുപടിഇല്ലാതാക്കൂ

.