2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 41കുഞ്ഞുകവിതകൾ - 41


Blog Post No: 271


മഴവില്ല്, .മന്ദാരം.....

ഉത്സവമേകുന്നു കണ്ണിനും കരളിനും
ഉത്കൃഷ്ടം,  പ്രകൃതിദായകം
മാനത്ത് വിരിയുന്ന മഴവില്ലും
മന്നിവിടെ വിരിയുന്ന മന്ദാരവുമൊക്കെ  

+++ആ മധുവിധുരാവിൽ.....

മണിയറജാലകത്തിലൂടെയതാ കാണുന്നു അവർ
പുഞ്ചിരി തൂകുന്ന, പൂനിലാവ്‌ പെയ്യുന്ന നിശീഥിനി
മാന്ത്രികവലയത്തിലകപ്പെട്ട മനം പോലെയവിടെ
മയിൽപ്പേടകളായ് നടനമാടാനവർക്കു  മോഹം

+++

ഇളക്കം

ആലിലകളിളകിയാടുന്നു
ദേവീക്ഷേത്രനടയിൽ
ഇളക്കത്താലിയുമതുപോലെ
പ്രിയതമയുടെ കഴുത്തിൽ  

+++


അമ്മയും ഞാനും

അമ്മ ചിരിച്ചാൽ
എനിക്ക് ചിരി വരും
അമ്മ കരഞ്ഞാൽ
എനിക്ക് കരച്ചിൽ വരും
അമ്മയും ഞാനും
കമ്പിയില്ലാ കമ്പി!  

6 അഭിപ്രായങ്ങൾ:

.