2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 37Blog Post No: 266

കുഞ്ഞുകവിതകൾ - 37

Haiku 

തലയെടുപ്പുള്ള ഗജവീരന്മാർ
തിടമ്പ്ആലവട്ടം, വെഞ്ചാമരം, മുത്തുക്കുട
തകർക്കുന്നു ഉത്സവമേളം
+++

വീട്ടുമുറ്റത്ത് കാക്ക കരഞ്ഞു
വിരുന്നുകാർ വന്നു
കാക്ക ചെയ്തൊരു ചെലവ്!
+++

പനിനീർപ്പൂവ് മാടി വിളിച്ചു
പരിമളം തലക്കു പിടിച്ചു
പറിച്ചപ്പോൾ മുള്ള് കൊണ്ടു
+++
 
കോഴി കൂവുന്നു
നേരം പുലർന്നിട്ടേറെയായി
കൂഴി കൂവുന്ന അലാറം!
+++

കാക്ക ഇരുന്നു
പനമ്പഴം വീണു
പനമ്പഴം കാക്കയുടെതേന്ന് !
+++

പല്ലി ഉത്തരത്തിനടിയിൽ
പിടിച്ചു നില്ക്കുന്നു
താനാണ് ഉത്തരം താങ്ങുന്നതെന്ന് പല്ലി!   

4 അഭിപ്രായങ്ങൾ:

.