2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 40കുഞ്ഞുകവിതകൾ - 40


Blog Post No: 270


മനുഷ്യൻ

മനുഷ്യശരീര, മത്യത്ഭുതകരമായൊരു യന്ത്രമല്ലോ
മനുഷ്യമനസ്സോ, അത്യത്ഭുതകര, മനിർവചനീയം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുമ്പോൾ മാത്രം
മനുഷ്യൻ മനുഷ്യനാകുന്നുവെന്ന് ചൊല്ലേണ്ടതില്ല

+++


കാട്

കാട്ടുകിളികളും ചിലച്ചിലുകളും
കാട്ടാനകളും ചിന്നംവിളികളും
കാട്ടാറും കളകളനാദവും
കാടിന്റെ സൌന്ദര്യം, സംഗീതം!

+++


സൗഹൃദം, സാഹോദര്യം......

പരിചയപ്പെട്ടു ഞാനൊരു വനിതാരത്നത്തിനെ
പരിചയം സൗഹൃദത്തിൽ പിന്നെ സാഹോദര്യത്തിലും
പറയുന്നതെന്തും, ഞാനെഴുതുന്നതെന്തും
പരിചയമുള്ളയവളെപ്പറ്റിയാണെന്നവൾക്ക് തോന്നി!

അല്ലെന്നറിയിച്ചപ്പോൾ ''അവളെപ്പറ്റിയും വേണം'',
അവളെന്നോടൂന്നിപ്പറയുന്നുണ്ടീയിടെ
ആയതിൻപ്രകാരമിതിവളെപ്പറ്റിയാണെന്ന് ഞാൻ
ആശങ്കയിലാതെതന്നെയവളോട് ചൊല്ലട്ടെയിപ്പോൾ   

+++


കാത്തിരുപ്പ്

വേഴാമ്പൽ കാത്തിരിക്കുന്നു
പൊന്നാമ്പൽ കാത്തിരിക്കുന്നു
കുഞ്ഞോമന കാത്തിരിക്കുന്നു
പ്രകൃതിയും പ്രകൃതവും
കാത്തിരുപ്പുകൾക്ക്
വഴിയൊരുക്കുന്നു

7 അഭിപ്രായങ്ങൾ:

.