2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

കളികാണാൻപോയ കനകം

Blog Post No: 264


കളികാണാൻപോയ കനകം



കനകമെന്ന കന്യകാരത്നം
കനകാംബരം ചൂടി
കനകത്തിൽ പൊതിഞ്ഞ മാലയിട്ടു
കളികാണാൻ വന്നപ്പോൾ 
കണ്ണിൽ കണ്ട കുസൃതികൾക്കത് 
കണ്ണിനാനന്ദകരമായ വരവായ്.

കളികാണാൻ വന്ന കൊച്ചന്മാർ
കളികാണാതെ കനകത്തിനെ
കണ്ണിമക്കാതെ നോക്കിയപ്പോൾ
കനകമവിടെനിന്നെഴുന്നേറ്റു
കളിയല്ല കാര്യമെന്ന് വെച്ചു
കളിസ്ഥലം വിട്ടു വീട്ടിലെത്തി.

കനകം മൂലം ദു:ഖം
കാമിനി മൂലം  ദു:ഖമെന്നത്രേ,യെന്നാൽ
കനകമെന്നയീ കരിമഷിക്കണ്ണാളെ
കരയിക്കുന്നു കള്ളക്കാമുകന്മാർ.

9 അഭിപ്രായങ്ങൾ:

  1. കണ്ണില്‍ കണ്ട കുസൃതികല്‍ക്കെന്തു കനകം ...എന്ത് വെള്ളി ...? നന്നായി ...!

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. കാമിനിയ്ക്ക്‌ കനകമെന്ന പേരിട്ടാലിരട്ടി ദോഷം!
      കവിത നന്നായി ഡോക്ടര്‍
      ആശംസകള്‍

      ഇല്ലാതാക്കൂ
  3. കനകം കള്ളന്മാര്‍ക്കിഷ്ടം

    മറുപടിഇല്ലാതാക്കൂ

.