2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 43



കുഞ്ഞുകവിതകൾ - 43


Blog Post No: 273


സന്തോഷം 

എരിവെയിലിൽ തണൽ തേടി
പെരുമഴയിൽ അഭയം തേടി
ഇരുളിൽ വെളിച്ചം തേടി
വെളിച്ചത്തിൽ ഇരുൾ തേടി
ദു:ഖത്തിൽ സന്തോഷം തേടി
എന്നാൽ സന്തോഷത്തിൽ
സന്തോഷം മാത്രം തേടുന്നു
മന്നിതിൽ പിറന്ന നാം 



അമ്മയും ഞാനും
.
അമ്മ ചിരിച്ചാൽ
എനിക്ക് ചിരി വരും
അമ്മ കരഞ്ഞാൽ
എനിക്ക് കരച്ചിൽ വരും
അമ്മയും ഞാനും
കമ്പിയില്ലാ കമ്പി!  

+++


മൗനം

മൌനം വിദ്വാനു ഭൂഷണ-
മെന്നൊരു പഴഞ്ചൊല്ല് കേൾക്കുന്നു നാം,
പഴഞ്ചൊല്ലിൽ പതിരില്ലെന്നും!
മൗനമെന്നും ഭൂഷണമെന്ന്
ആരും പറയുമെന്ന് കരുതേണ്ടതില്ല.
മൗനം വിഡ്ഡിത്തമാകുന്ന,
മൗനം  ദുസ്സഹമാകുന്ന,
മൗനം അപകടകരമാകുന്ന
എത്രയോ അവസരങ്ങൾ ചിലർക്ക്
അനുഭവമുണ്ടാമീ മനുഷ്യജീവിതത്തിൽ.  

6 അഭിപ്രായങ്ങൾ:

  1. മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായി എണ്ണിക്കൊള്ളും: ബൈബിള്‍

    മറുപടിഇല്ലാതാക്കൂ
  2. '' അമ്മയും ഞാനും
    കമ്പിയില്ലാ കമ്പി! ''

    വാസ്തവം തന്നെ ! ഡോ. പി. മാലങ്കോട്
    ലോകത്തെ ഏറ്റവും മികച്ച കമ്പിയില്ലാ കമ്പി

    മറുപടിഇല്ലാതാക്കൂ
  3. സന്തോഷം മാത്രം തേടുന്ന നമ്മള്‍........
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.