2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 39



കുഞ്ഞുകവിതകൾ - 39


Blog Post No: 268


വിളക്ക്

വീടിന്റെ വിളക്കണയുമ്പോൾ
അഥവാ നാഥൻ/നാഥ മരിക്കുമ്പോൾ
നാം ദു:ഖിക്കുന്നു
നാടിന്റെ വിളക്കണയുമ്പോഴും
നാം ദു:ഖിക്കുന്നു 
വര്ഷങ്ങൾക്ക് മുമ്പ്
നാടിന്റെ വിളക്കണഞ്ഞപ്പോൾ
നാടിന്റെ നേതാവ് നെഹ്‌റു
കവിതാത്മകമായി വിലപിച്ചു -
ദി ലൈറ്റ് ഹാസ്‌ ഗോണ്‍ -
ആ പ്രകാശം പൊലിഞ്ഞു!
നാടിന്റെ  വിളക്കായ
മഹാത്മജി എന്ന വിളക്ക്!

+++


സ്വാതന്ത്ര്യം

മാതാവ്, മാതൃരാജ്യമെന്നീ വാക്കുകളൊക്കവേ
മഹത്വപൂർണ്ണമെന്നു ചൊല്ലാം നിസ്സംശയം
സ്വാതന്ത്ര്യം മാതൃരാജ്യത്തിൻ മക്കൾക്ക്‌
ജന്മാവകാശമെന്നും ചൊല്ലി മഹാത്മാക്കൾ

+++

ചിങ്ങമാസം

കർക്കടകം യാത്രയാകാറായ്
ചിങ്ങത്തിന്റെ വരവായ്
സമൃദ്ധിയുടെ, സന്തോഷത്തിന്റെ ഗന്ധം
ഓണത്തിന്റെ ലഹരി ഓടിയെത്തുന്നു

+++

വാകപ്പൂ മൊട്ടുകൾ

ചുവന്നവാകപ്പൂക്കൾ പൂത്തു നില്ക്കുന്നു
കണ്യാർകളിയുടെ ഓർമ്മകൾ ഓടിയെത്തുന്നു!
കുപ്പായമിടാത്ത ദേഹത്ത്
പൂമൊട്ടുകൾ കൊണ്ടുള്ള ഏറു കൊള്ളലും! :

++

വെളുത്തൻ കാവ്

മൈലാഞ്ചി പടർന്നു പന്തലിച്ചു നില്ക്കുന്നു
കാവിലെ വെളുത്തനു  തലയ്ക്കു മുകളിൽ
കൈകൾ കൂപ്പിപ്പോയ് സ്വയം അറിയാതെ
തറവാടിന്റെ ഐശ്വര്യം തുടങ്ങുന്നു ഇവിടെനിന്ന്

2 അഭിപ്രായങ്ങൾ:

.