2015, ജനുവരി 22, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 86


Blog Post No: 335 -

കുഞ്ഞുകവിതകൾ - 86



വാതിലുകൾ, വാതായനങ്ങൾ....

മനസ്സിന് എത്ര വാതിലുകൾ,
എത്ര വാതായനങ്ങൾ!
വാതിലിലൂടെ കടക്കാൻ,
വാതായനത്തിലൂടെ കടക്കാൻ,
എന്തെന്തു വിചാര-വികാരങ്ങൾ!
വാതിലുകൾ, വാതായനങ്ങൾ
അവയിൽ ചിലത് സ്വീകരിക്കുന്നു -
മലർക്കേ തുറന്നുകൊണ്ട്;
ചിലത് തികച്ചും തിരസ്ക്കരിക്കുന്നു,
കൊട്ടിയടച്ചുകൊണ്ട്!


വ്യക്തിത്വം

ചില വ്യക്തികൾ നമ്മെ വിട്ടകലുമ്പോൾ
ചിന്തകൾ കാടുകയറുന്നു ദു:ഖത്താൽ;
ചിലരങ്ങനെ നല്ല മനുഷ്യ,രെങ്കിൽ വേറെ
ചിലരോ, വിട്ടുപോകാൻ തോന്നിപ്പിക്കുന്നവർ!


ബലം 

മരം കോച്ചുന്ന മഞ്ഞിലും വേണം
മഞ്ഞിട്ട ലസ്സി സർദാർജികൾക്ക്!
മനോബലത്തിലുമവർ ശക്തർതന്നെ,
മര്യാദയില്ലാത്തോർ കളിയാക്കുന്നു!  

മനസ്സ് 

മനസ്സിൽ ചിന്തിക്കാതെതന്നെ 
മനസ്സിൽ ചേക്കേറുന്നവർ, പിന്നെ
മനസ്സിൽ ചിന്തിച്ചാൽക്കൂടി
മനസ്സിൽ നിന്നിറങ്ങിപ്പോവില്ലത്രേ!   




3 അഭിപ്രായങ്ങൾ:

.