2015, ജനുവരി 19, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ തിളക്കം

Blog post no: 333

സ്നേഹത്തിന്റെ തിളക്കം 



കണ്ടു  ഞാനവളിലൊരു സ്ത്രീത്വത്തിൻ തിളക്കം 

അവളുടെ വാക്കുകളിൽ, പെരുമാറ്റത്തിൽ,

കണ്ടു ഞാനവളിലൊരു നിഷ്ക്കളങ്കയാം മങ്കയെ. 

വെട്ടിത്തുറന്നു പറയാനൊരു മടിയില്ലയെങ്കിലും 

ആളെ മനസ്സിലാക്കി വാക്കുകൾ പ്രയോഗിക്കുന്നു!

ജീവിതം വേദനാജനകമായിരുന്നെങ്കിലും 

ദൈവത്തിൽ വിശ്വസിച്ചവൾ പതറാതെ പോകുന്നു! 

കലകളിൽ താൽപ്പര്യമുള്ളവൾ, സ്നേഹമെന്തെന്നറിയുന്നവൾ 

എന്തും പറയട്ടെയെന്നു ഞാനും നിരൂപിച്ചു; 

എന്നെ മനസ്സിലായക്കിയയീ മഹിളാമണിക്കെന്നോടുള്ള

കടുംപിടുത്തത്തിനും വരുത്തി ഒരയവ്!

അപൂർവത്തിലാപൂർവമാമീ വ്യക്തിത്വത്തിന്നുടമയെ 

നഷ്ടപ്പെടാൻ വയ്യാത്ത ഈ സൗഹൃദത്തെ, സ്നേഹത്തെ


നഷ്ടപ്പെടാതിരിക്കാൻ തുണക്കണേ സർവേശ്വരാ... 



10 അഭിപ്രായങ്ങൾ:

  1. എന്‍റെയും പ്രാര്‍ത്ഥനകള്‍ ...!

    മറുപടിഇല്ലാതാക്കൂ
  2. നഷ്ടപ്പെടാൻ വയ്യാത്ത ഈ സൗഹൃദത്തെ, സ്നേഹത്തെ
    നഷ്ടപ്പെടാതിരിക്കാൻ തുണക്കണേ സർവേശ്വരാ...
    ആരാണെങ്കിലും ഭാഗ്യവതി. എന്റെയും പ്രാർഥനകൾ

    മറുപടിഇല്ലാതാക്കൂ
  3. നഷ്ടപ്പെടാതിരിക്കട്ടെ ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. അപൂർവത്തിലാപൂർവമാമീ വ്യക്തിത്വത്തിന്നുടമയെ

    നഷ്ടപ്പെടാൻ വയ്യാത്ത ഈ സൗഹൃദത്തെ, സ്നേഹത്തെ


    നഷ്ടപ്പെടാതിരിക്കാൻ തുണക്കണേ സർവേശ്വരാ...


    മറുപടിഇല്ലാതാക്കൂ

.